Advertisment

കൊറോണയുടെ മറവിൽ ഇഷ്ടക്കാരന് പാർട്ടിയുടെ നിർണ്ണായക ചുമതലകളെല്ലാം നൽകി കെ പി സി സിയിൽ മുല്ലപ്പള്ളിയുടെ 'ചുമതല വീതം വയ്ക്കൽ' ! മുതിർന്ന നേതാക്കളെ ഭിന്നിപ്പിക്കാൻ നടത്തിയ നീക്കം 24 മണിക്കൂറിനുള്ളിൽ മരവിപ്പിച്ചത് ഹൈക്കമാന്റ് ഇടപെടലിൽ ! കോവിഡ് കാലത്ത് മുല്ലപ്പള്ളി നടത്തിയ നീക്കം ഇങ്ങനെ

New Update

തിരുവനന്തപുരം:  കൊറോണയെന്ന മഹാമാരിയുടെ ഭീതിക്കാലത്ത് രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയം മാറ്റിവച്ച് പ്രതിരോധ ദൗത്യങ്ങളിൽ മുഴുകിയിരിക്കവേ ഇഷ്ടക്കാരനെ പാർട്ടിയുടെ നിർണ്ണായക സംഘടനാ ചുമതലയിൽ തിരുകി കയറ്റി മുല്ലപ്പള്ളിയുടെ തരംതാണ രാഷ്ട്രീയ നീക്കം.

Advertisment

സംസ്ഥാന കോൺഗ്രസിലെ അനദിമതനായ നേതാവ് കെ പി അനിൽ കുമാറിനെ സംഘടനാ ചുമതല ഉൾപ്പെടെ പാർട്ടിയുടെ അതിനിർണ്ണായകമായ 6 ചുമതലകളിൽ നിയമിച്ചുകൊണ്ടാണ് 20 ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്തരവിറക്കിയത്.

publive-image

ഇതുൾപ്പെടെ പാർട്ടിയിലെ ഭൂരിപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ മാറ്റിവച്ച്‍ ഇഷ്ടക്കാരായ ജനറൽ സെക്രട്ടറിമാർക്ക് ജില്ലകളുടെയും പോഷക സംഘടനകളുടെയും ചുമതലകൾ വീതംവച്ച് പുറത്തിറക്കിയ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ പിൻവലിക്കേണ്ടിയും വന്നു. മുതിർന്ന നേതാക്കളുടെ ഇടപെടലാണ് അട്ടിമറി നീക്കം തടഞ്ഞത്.

ജനപിന്തുണയും പ്രവർത്തക പിന്തുണയുമില്ലാത്ത നേതാക്കളെ പാർട്ടിയുടെ നിർണ്ണായക ചുമതലകളിൽ നിയമിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തെ തുടക്കം മുതൽ മുതിർന്ന നേതാക്കൾ എതിർത്തിരുന്നതാണ്.

കെ പി സി സി അധ്യക്ഷനെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തികഞ്ഞ പരാജയമാണെന്നും ജനപിന്തുണയുള്ള നേതാക്കളെ പാർട്ടിയുടെ തലപ്പത്ത് കൊണ്ടുവരണമെന്നും വ്യാപകമായ മുറവിളി ഉയരുന്നതിനിടെയാണ് തലപ്പത്ത് തന്നേക്കാൾ മോശക്കാരായ നേതാക്കളുടെ കൂറുമുന്നണി രൂപീകരിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കം.

ഇതിൽ ജനറൽ സെക്രട്ടറിയായ കെ പി അനിൽ കുമാറിനെ സംഘടനാ ചുമലയിൽ നിയമിക്കാനുള്ള നീക്കമാണ് എ, ഐ വിഭാഗങ്ങളുടെ കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയത്.

സ്പ്രിംഗ്ലർ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റി വച്ച് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്ത് വന്നതിനിടെയാണ് നേതാക്കൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ സാഹചര്യം സൃഷ്ടിച്ച മുല്ലപ്പള്ളിയുടെ നീക്കം.

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയും കെ പി സി സി സെക്രട്ടറി പദവിയും ഉൾപ്പെടെ മുമ്പ് ഏറ്റെടുത്ത ചുമതലകളിൽ അമ്പേ പരാജയമായിരുന്ന അനിൽ കുമാറിനെപ്പോലുള്ള ഒരു നേതാവിനെ സംഘടനാ ചുമതലയിൽ നിയമിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ദോഷം ചെയ്യുമെന്ന് മുല്ലപ്പള്ളിയെ നേരത്തെ തന്നെ നേതാക്കൾ അറിയിച്ചിരുന്നതാണ്.

publive-image

പാർട്ടിയിൽ ഇപ്പോൾ മുല്ലപ്പള്ളിയുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്നത് അനിൽ കുമാറാണ്. അതിനാലാണ് സംഘടനാ ചുമതലയ്ക്ക് പുറമെ കൺട്രോൾ റൂം, സോഷ്യൽ മീഡിയ, മെമ്പർഷിപ്പ്, ഇലക്ഷൻ, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളുടെയുംകൂടി ചുമതല അനിൽ കുമാറിന് നൽകാൻ മുല്ലപ്പള്ളി ഒരുങ്ങിയത്. ഇവ ആറും പാർട്ടിയിലെ ഏറ്റവും നിർണ്ണായക ചുമതലകളാണ്.

ഇതിനുപുറമെ 14 ൽ 10 ജില്ലകളുടെയും ചുമതല ഐ'ക്കാരായ ജനറൽ സെക്രട്ടറിമാർക്ക് നൽകി ഐ' വിഭാഗത്തെ ഒപ്പം നിർത്താനുള്ള കുതന്ത്രം കൂടി മുല്ലപ്പള്ളി പ്രയോഗിച്ചു. പാർട്ടിയിലെ ഉമ്മൻചാണ്ടി - ചെന്നിത്തല അച്ചുതണ്ട് പൊളിക്കാനുള്ള യ്ക്കിടെ മുല്ലപ്പള്ളി നടത്തിയത്.

പക്ഷേ ചെന്നിത്തല ആ വെട്ടിൽ വീണില്ല. പകരം ലിസ്റ്റ് മരവിപ്പിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു. എ ഗ്രൂപ്പ് അല്പംകൂടി കടന്ന നീക്കത്തിലൂടെ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും വിളിച്ചാൽ പോലും ഫോണിൽ കിട്ടാത്ത ഒരു പി സി പ്രെസിഡന്റിനെയും കൊണ്ട് എങ്ങനെ പാർട്ടി മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യമാണ് എ ഗ്രൂപ്പ് ഉന്നയിച്ചത്.

വീട്ടിൽ ആർക്കും പ്രവേശനമില്ല, പകുതിയിലേറെ സമയം ഫോൺ സ്വിച്ച് ഓഫ്, അല്ലാത്ത സമയങ്ങളിൽ മുതിർന്ന നേതാക്കളും സഹഭാരവാഹികളും വിളിച്ചാൽ പോലും ഫോണിൽ ലഭ്യമല്ലാത്ത സാഹചര്യം, നേതാക്കൾക്ക് ഓഫീസിലെത്തി കാണാൻ പോലും സന്ദർശനാനുമതി നൽകുന്നത് പരിമിതം - ഇങ്ങനെയൊരു പി സി സി അധ്യക്ഷനുമായി എങ്ങനെ സഹകരിക്കും എന്ന ചോദ്യമാണ് എ ഗ്രൂപ്പ് ഉയർത്തിയത്.

ആൾക്കൂട്ടത്തെ ആകർഷിക്കാനോ പ്രവർത്തകരെ ആവേശഭരിതരാക്കാനോ ഉള്ള നേതൃത്വശേഷി മുല്ലപ്പള്ളിക്കില്ലെന്ന വിമർശനം ശക്തമാണ്. ഇടത് മുന്നണിയും പിണറായി സർക്കാരും തന്ത്രപരമായ നീക്കങ്ങളിലൂടെ സംസ്ഥാനത്ത് രാഷ്ട്രീയ മേൽക്കൈ നേടിയിട്ടുണ്ടെന്ന വിലയിരുത്തൽ ശക്തമാണ്.

publive-image

അതിനിടെ സർക്കാരിന്റെ അഴിമതിയും അരാഷ്ട്രീയ നടപടികളും എതിർക്കാൻ ശക്തമായ നേതൃനിരയാണ് ആവശ്യ൦. പുതിയ പുനഃസംഘടനയിലൂടെ ശക്തമായ നേതൃനിര പാർട്ടിക്കുണ്ടെങ്കിലും ഇവരെയെല്ലാം നയിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ പലപ്പോഴും എതിരാളികൾക്ക് മുമ്പിൽ ഇളിഭ്യരായി മാറുന്നത് പതിവാണെന്നതാണ് അണികളെ നിരാശരാക്കുന്നത്.

കർണ്ണാടകയിൽ ജനപ്രിയ നേതാവ് ഡി കെ ശിവകുമാറിനെ പി സി സി അധ്യക്ഷനാക്കിയതുപോലെ കേരളത്തിൽ പ്രവർത്തകരെ ഇളക്കിമറിയ്ക്കാൻ പോന്ന നേതൃത്വമാണ് ആവശ്യം എന്ന വിലയിരുത്തൽ ശക്തമാണ്.

അതല്ലെങ്കിൽ കേരളവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ മറ്റൊരു ആന്ധ്രയായി മാറുകയാവും ഫലമെന്ന വിമർശനം പാർട്ടിയിൽ ശക്തമാണ്.

kpcc
Advertisment