Advertisment

കെപിസിസി പ്രസിഡന്റ്: ലിസ്റ്റ് വാര്‍ത്ത മാധ്യമ ശ്രദ്ധ തിരിക്കാന്‍. രാഹുല്‍ ഉമ്മന്‍ചാണ്ടിയോടും രമേശിനോടും പറഞ്ഞത് പുതിയ അധ്യക്ഷന്‍റെ പേര് ! ഇവരിലൊരാള്‍ പിന്തുണച്ചു, ഒരാള്‍ വിയോജിച്ച് സമ്മതം അറിയിച്ചു ! ഡല്‍ഹിയില്‍ വ്യാഴാഴ്ച സംഭവിച്ചതിങ്ങനെ !

author-image
admin
New Update

publive-image

Advertisment

ഡല്‍ഹി:  പുതിയ കെ പി സി സി അധ്യക്ഷന്‍റെ കാര്യത്തില്‍ ഇന്നലെ പുറത്ത് വന്ന ലിസ്റ്റ് സമര്‍പ്പിക്കല്‍ വാര്‍ത്തകള്‍ സ്ഥാനമോഹികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമെന്ന് റിപ്പോര്‍ട്ട്.

പുതിയ കെ പി സി സി അധ്യക്ഷനെ സംബന്ധിച്ച വ്യക്തമായ സൂചന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കും രാഹുല്‍ ഗാന്ധി നല്‍കിക്കഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

അതേസമയം, ഗ്രൂപ്പ് നേതാക്കള്‍ കൂടിയായ ഇവര്‍ക്ക് സ്ഥാനമോഹികളായ സ്വന്തം അനുയായികളെ പറഞ്ഞു നിര്‍ത്തേണ്ടതുണ്ട്. മാത്രമല്ല, പുതിയ അധ്യക്ഷന്‍റെ പേരിനോട് ഇരുവര്‍ക്കും മാനസികമായ പരിവര്‍ത്തനത്തിനുള്ള സമയവും വേണം.

publive-image

ഇതെല്ലാം കണക്കാക്കിയാണ് ഇരുകൂട്ടരോടും ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ അറിഞ്ഞുകൊണ്ട് തന്നെ പുറത്ത് വിട്ടത്.

വി എം സുധീരന്‍ രാജിവച്ച ശേഷം പുതിയ കെ പി സി സി അധ്യക്ഷനെ സംബന്ധിച്ച് നിരവധി തവണ ഉമ്മന്‍ചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും വിളിച്ചു വരുത്തി രാഹുല്‍ ചര്‍ച്ച നടത്തിയിട്ടുള്ളതാണ്. ഇരു നേതാക്കള്‍ക്ക് പറയാനുള്ള പേരുകളും അവകാശ വാദങ്ങളും രാഹുലിന് മനപാഠവുമാണ്.

ആ സാഹചര്യത്തില്‍ വ്യാഴാഴ്ച ഇരു നേതാക്കളെയും രാഹുല്‍ ഗാന്ധി വീണ്ടും ഡല്‍ഹിയ്ക്ക് വിളിച്ചു വരുത്തിയത് പിന്നെയും ലിസ്റ്റ് കൊണ്ടുവരണമെന്ന് പറയാനാണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ?

publive-image

ഡല്‍ഹിയില്‍ സംഭവിച്ചത് മറ്റൊന്നാണ്. പുതിയ കെ പി സി സി അധ്യക്ഷന്‍റെ കാര്യത്തില്‍ സര്‍വ്വേ നടത്താന്‍ രാഹുല്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിരുന്നു. അവര്‍ പഠനം നടത്തി രാഹുലിന് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അതില്‍ പ്രസിഡന്റ് ആകാന്‍ യോഗ്യതയുള്ളവരുടെ പേരും ഉണ്ട്.

അതില്‍ നിന്നൊരു പേര് രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തു. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും ഡല്‍ഹിയ്ക്ക് വിളിച്ചുവരുത്തിയത്. ഇരുവരുമായും വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. കേരളത്തിലെ കാര്യത്തില്‍ തനിക്ക് കിട്ടിയ റിപ്പോര്‍ട്ട് എന്ത് എന്നത് രാഹുല്‍ ഇരുനേതാക്കളെയും ധരിപ്പിച്ചു.

ഒടുവില്‍ രാഹുല്‍ തീരുമാനിച്ചുറപ്പിച്ച പേരും നേതാക്കളോട് പറഞ്ഞു. ഇവരിലൊരാള്‍ രാഹുല്‍ പറഞ്ഞ പേരിനെ പിന്തുണച്ചു ? അദ്ദേഹം ഇന്നലെ പുറത്തിറങ്ങിയ ശേഷം കേരളാ ഹൌസിലെത്തിയപ്പോഴും ഹാപ്പി മൂഡിലായിരുന്നു.

publive-image

രണ്ടാമനോട് പേര് പറഞ്ഞപ്പോള്‍, 'എനിക്ക് യോജിപ്പില്ല, എങ്കിലും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കും' എന്ന് പറഞ്ഞു. അദ്ദേഹം രാഹുലുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഏറെ അസ്വസ്ഥനായാണ്‌ കാണപ്പെട്ടത്. കേരള കാര്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന നിര്‍ണ്ണായക നീക്കങ്ങള്‍ സംബന്ധിച്ച് എ ഐ സി സി ആസ്ഥാനത്തും നീക്കങ്ങള്‍ സംബന്ധിച്ച് സുപ്രധാന വിവരണം ഇപ്രകാരമാണ്.

എന്നാല്‍ താന്‍ സംസാരിച്ച വിവരങ്ങള്‍ ഒരു കാരണവശാലും പുറത്ത് പോകരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ ഇരു നേതാക്കളും ഇക്കാര്യങ്ങള്‍ ഏറ്റവും അടുപ്പക്കാരോടല്ലാതെ പുറത്ത് പറയാന്‍ തയാറായിട്ടില്ല.

publive-image

അതിനുപകരം രാഹുല്‍ ഗാന്ധി അറിഞ്ഞ് മാധ്യമ ശ്രദ്ധ തിരിക്കാന്‍ ഉണ്ടാക്കിയ വിദ്യയാണ് ലിസ്റ്റ് തയാറാക്കല്‍.  മാത്രമല്ല, ഇരു ഗ്രൂപ്പുകളും തങ്ങളുടെ കെ പി സി സി അധ്യക്ഷന്‍ എന്ന പേരില്‍ 6 പേരുടെ ലിസ്റ്റ് വീതം എഴുതി എ ഐ സി സിയ്ക്ക് അയക്കും.

അത് ലിസ്റ്റില്‍ അകപ്പെട്ടവര്‍ പരമാവധി വാര്‍ത്തയാക്കും. അതോടെ ആ ലിസ്റ്റിന്റെ കാര്യം സ്വാഹ ! സ്ഥാനമോഹികളില്‍ നിന്നും എല്ലാം ഹൈക്കമാന്റിനെ ഏല്‍പ്പിച്ച് ഗ്രൂപ്പ് നേതാക്കള്‍ കൈകഴുകും ?

rahul gandhi ramesh chennithala kpcc umman chandy
Advertisment