Advertisment

അഡ്വ. ടി സിദ്ദിഖും ഷാനിമോള്‍ ഉസ്മാനും ഷാനവാസിന്റെ ഒഴിവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയില്‍. പകരം നിയമനം ഉടന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി:  എം ഐ ഷാനവാസ് എം പിയുടെ മരണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പേരുകള്‍ പരിഗണനയില്‍. ഷാനവാസിന്റെ മരണത്തോടെ ഒരു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിവുവന്ന സാഹചര്യത്തില്‍ ഉടന്‍ പകരം നിയമനം നടത്താനാണ് എ ഐ സി സി ആലോചിക്കുന്നത്.

Advertisment

publive-image

പുതിയ കെ പി സി സി പുനസംഘടനയില്‍ തന്നെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേര് പരിഗണനയ്ക്ക് വന്നിരുന്നു.  എന്നാല്‍ ഷാനിമോളുടെ ബദ്ധശത്രുവായ എ ഐ സി സിയില്‍ ഉന്നത സ്വാധീനമുള്ള കേരളത്തില്‍ നിന്നുള്ള നേതാവ് ഇടപെട്ടാണ് ഷാനിമോളുടെ പദവി തെറിപ്പിച്ച് പകരം എം ഐ ഷാനവാസിനെ കൊണ്ടുവരുന്നത്.

publive-image

ന്യൂനപക്ഷ പരിഗണനയിലാണ് ഷാനിമോളെയും ഷാനവാസിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വനിതയെന്നതും ഇവിടെ ഷാനിമോള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഉന്നതതല ഇടപെടലില്‍ ഷാനവാസിന് നറുക്ക് വീണു.

publive-image

ഇപ്പോള്‍ ഷാനവാസിന്റെ ഒഴിവില്‍ വീണ്ടും ഷാനിമോളുടെ പേര് സജീവ പരിഗണനയിലുണ്ടെങ്കിലും പാര്‍ട്ടിയില്‍ സ്വീകാര്യതയില്ലാത്തത് ഇവര്‍ക്ക് പ്രതികൂല ഘടകമാണ്. പകരം യുവപ്രാതിനിധ്യം കൂടി കണക്കിലെടുത്ത് ടി സിദ്ദിഖിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. എ ഗ്രൂപ്പ് പ്രാതിനിധ്യവും യുവത്വവും ന്യൂനപക്ഷ പരിഗണനയും സിദ്ദിഖിന് മുതല്‍ക്കൂട്ടായേക്കും.

publive-image

publive-image

Advertisment