Advertisment

വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്

New Update

കൊച്ചി: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്.

Advertisment

സ്കൂൾ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന്​ കൊച്ചിയില്‍ 29 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതാനാവിതെ വരുകയും അവരുടെ വിലയേറിയ ഒരു വർഷം നഷ്ടപെട്ടതും ഗൗരവമേറിയ വിഷയമാണ്‌.

publive-image

പ്രസ്തുത സ്കൂളിന് സി.ബി.എസ്.ഇ അഫിലിയേഷൻ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് അവിടെ കുട്ടികളെ പഠിപ്പിച്ചിരുന്നത്. സ്കൂൾ മാനേജ്മമെന്റിനെതിരെ പോലീസ് കേസ് എടുത്തത് സ്വാഗതാർഹമാണ് പക്ഷേ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ ആവുകയാണ്.

ഈ കുട്ടികളുടെയും അവിടെ പഠിക്കുന്ന മറ്റു കുട്ടികളുടെയും അധ്യയന വർഷങ്ങൾ നഷ്ടപെടാതിരിക്കുവാൻ സർക്കാർ വിട്ടുവീഴ്ച ചെയ്യണം.

നിലവിൽ എക്സാം എഴുതുവാൻ കഴിയാത്ത കുട്ടികളിൽ ചിലർ കടുത്ത മാനസിക സംഘർഷത്തിലാണ് അവർക്ക് ഉള്ള കൗൺസിലിംഗും സർക്കാർ ഒരുക്കണം.

വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടു കുട്ടികളുടെ അധ്യയന വർഷം നഷ്ടപെടാതിരുകുവാൻ വേണ്ടിയ നടപടികൾ എത്രയും വേഗം എടുക്കുകയും കേരളത്തിലെ മറ്റു സ്വകാര്യ സ്കൂളുകളിൽ കുട്ടികൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യണം.

വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുവാൻ കെ എസ് സി (എം ) തീരുമാനിച്ചു.

Advertisment