Advertisment

കെ എസ് ആര്‍ടി സി ബസിലെ പുതിയ കണ്ടക്ടറെ കണ്ട് യാത്രക്കാര്‍ ഞെട്ടി - ആള്‍ ടോമിന്‍ തച്ചങ്കരി

New Update

https://www.facebook.com/mathrubhumidotcom/videos/10156438846512718/

Advertisment

തൊ‍ഴിലാളി ദിനത്തില്‍ കെ എസ് ആര്‍ടി സി യില്‍ കണ്ടക്ടറായി കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി. കണ്ടക്ടറുടെ വേഷത്തില്‍ കെ എസ് ആര്‍ടി സിയില്‍ ജോലിചെയ്യുന്ന തച്ചങ്കരിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

publive-image

ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂര്‍ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ ആണ് തച്ചങ്കരി കണ്ടക്ടറായി എത്തിയത്. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ ഭക്ഷണത്തിനു നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കൊപ്പം പോയി ഭക്ഷണം കഴിക്കും. തിരുവല്ലയില്‍ ഡ്യൂട്ടി അവസാനിപ്പിച്ച് ഗാരേജില്‍ തൊഴിലാളികളുമായി സംവദിക്കും.

publive-image

തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍നിന്നാണ് കഴിഞ്ഞ ദിവസം തച്ചങ്കരി കണ്ടക്ടര്‍ ലൈസന്‍സ് എടുത്തത്. മൂന്നുവര്‍ഷത്തേക്കുള്ള ലൈസന്‍സാണ് തച്ചങ്കരിക്കു ലഭിച്ചത്.

publive-image

publive-image

thachankari
Advertisment