Advertisment

മന്ത്രി കെ ടി ജലീലിന്റെ രാജിക്ക് സാധ്യത ! ശബരിമല വിവാദത്തില്‍ ബന്ധുനിയമനം മുങ്ങിയില്ലെങ്കില്‍ രാജിയല്ലാതെ പോംവഴിയില്ലെന്ന് വിലയിരുത്തല്‍ 

New Update

തിരുവനന്തപുരം:  ബന്ധുനിയമന വിവാദത്തില്‍ സി പി എം സമ്മര്‍ദ്ദത്തിലായതോടെ മന്ത്രി കെ ടി ജലീലിന്റെ രാജിക്ക് സാധ്യത.  കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതെ മന്ത്രിയെ രാജിവയ്പ്പിച്ച് വിവാദം ശമിപ്പിക്കാനാണ് ആലോചന. ഈയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മന്ത്രിയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Advertisment

publive-image

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ ടി അബീദിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതാണ് വിവാദമായത്. ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നെങ്കിലും അവ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

publive-image

വിവാദങ്ങളുടെ വസ്തുത പരിശോധിച്ച ശേഷം മാത്രം പ്രതികരിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ തീരുമാനം. സി പി ഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും മൗനം തുടരുകയാണ്. നേരത്തെ സമാന ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്ന മന്ത്രി ഇ പി ജയരാജന്‍ മാത്രമാണ് ജലീലിനെ അനുകൂലിച്ച് ഇതുവരെ രംഗത്തെത്തിയത്. 'ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്' എന്നായിരുന്നു ഇതിനോട് യൂത്ത് ലീഗ് പ്രതികരിച്ചത്.

publive-image

ശബരിമലയില്‍ ഇന്ന് നട തുറക്കാനിരിക്കെ മാധ്യമ ശ്രദ്ധ മുഴുവന്‍ സന്നിധാനത്തേക്ക് തിരിഞ്ഞതോടെ ജലീലിന്റെ ബന്ധു നിയമന വിവാദത്തിന് ശമനമുണ്ടായേക്കാം എന്ന പ്രതീക്ഷയാണ് സി പി എമ്മിനുള്ളത്.

publive-image

പ്രതിപക്ഷവും ശബരിമലയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതോടെ ബന്ധു നിയമന വിവാദം അപ്രസക്തമയേക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.  അതിനാല്‍ ഈ അനുകൂല സാഹചര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ഈ ആഴ്ച അവസാനം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനാണ് സി പി എം ആലോചിക്കുന്നത്.

publive-image

ഇതിനിടെ കോര്‍പ്പരേഷന്‍ മാനേജിംഗ് ഡയറരക്ടറുടെ നിലപാടും മന്ത്രിക്ക് തിരിച്ചടിയായിരുന്നു.  എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ആറു മാസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന വിവാദങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നാണ് തീരുമാനം. അതിനാല്‍ തന്നെ ജലീല്‍ വിവാദം ശക്തമായി പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുക്കുന്ന സാഹചര്യം വന്നാല്‍ മന്ത്രിയെ കയ്യൊഴിയുന്ന നിലപാടാകും സി പി എം സ്വീകരിക്കുക.

Advertisment