Advertisment

കെ.എം.സി.ടി ലോ കോളേജ്: അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കുറ്റിപ്പുറം:  വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ മാനസികമായി പീഢിപ്പിക്കുന്നുവെന്ന പരാതിയുമായി കുറ്റിപ്പുറം കെഎംസിടി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ചിരുന്നു.

Advertisment

publive-image

മാനസികമായി പീഢിപ്പിക്കുകയാണെന്നും പരീക്ഷയെഴുതാന്‍ സമ്മതിക്കുന്നില്ലെന്നും ജാതി പറഞ്ഞ് വ്യക്തിഹത്യ ചെയ്തതായും ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ മാനസികമായി ഉപദ്രവിക്കുന്ന അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ പഠിപ്പ് മുടക്കി സമരം തിങ്കളാഴ്ച ആരംഭിച്ചു.

publive-image

സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല, കൂടാതെ യാതൊരു തരത്തിലുള്ള നിലപാട് എടുക്കാതെ അനിശ്ചിതകാലകാലത്തേക്ക് കോളേജ് അടച്ചുപൂട്ടി. അനിശ്ചിതകാല നിരാഹാരമടക്കമുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ വിദ്യാര്‍ത്ഥികൾ.

വിദ്യാർത്ഥികളായ ഹനാൻ, സായൂജ്, അഗ് നേ നന്ദൻ, നിശ്വിൻ എന്നിവരാണ് നിരാഹാരം തുടരുന്നത്.ആരോഗ്യസ്ഥിതി മോശമാണെന്ന് പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു.

എം.എസ്.എഫ്, കെ.എസ്.യു, എസ്.എഫ്.ഐ , ഫ്രറ്റേണിറ്റി ജില്ല നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തൽ സന്ദർശിച്ചു.

Advertisment