Advertisment

കേരളാ കോണ്‍ഗ്രസിന് കോട്ടയം ഉറപ്പ് ! രണ്ടാം സീറ്റിനായി വാശിപിടിക്കരുതെന്ന് കോണ്‍ഗ്രസും, അവകാശമുണ്ട് പക്ഷേ കലഹത്തിനില്ലെന്ന് മാണിയും ! കോട്ടയം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മാണി, ഉമ്മന്‍ചാണ്ടിയ്ക്കായി പോലും കോട്ടയം ചോദിക്കില്ലെന്ന് കോണ്‍ഗ്രസും !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിന് അവകാശവാദമുന്നയിച്ച കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സീറ്റിന്റെ കാര്യത്തില്‍ യു ഡി എഫുമായി കലഹത്തിനില്ലെന്ന് സൂചന. കഴിഞ്ഞ യു ഡി എഫ് യോഗത്തിലാണ് പാര്‍ട്ടിക്ക് മത്സരിക്കാന്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ വേണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്.

Advertisment

publive-image

ഇതിന്റെ അപ്രായോഗികത കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ എം മാണിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ കോട്ടയവു൦ ഇടുക്കിയും തങ്ങള്‍ക്ക് വേണമെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു മാണി.

publive-image

പക്ഷേ സീറ്റിന്റെ പേരില്‍ നിലവില്‍ രാഷ്ട്രീയ മേല്‍ക്കൈ നേടിയ യു ഡി എഫിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു തീരുമാനവും കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

publive-image

കോട്ടയം സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറല്ല. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പോലും കോട്ടയം തിരികെ ചോദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും മാണിക്ക് ഉറപ്പ് നല്‍കി.

publive-image

രണ്ടാം സീറ്റ് എന്ന നിലയില്‍ ചോദിച്ച ഇടുക്കിയുടെ കാര്യത്തില്‍ സ്നേഹബുദ്ധ്യാ ഉള്ള നിരസിക്കലാകും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുക. ഇവിടെ എ ഐ സി സിയ്ക്ക് താല്പര്യമുള്ള കോണ്‍ഗ്രസ് യുവ നേതാവ് ഡോ. മാത്യു എം കുഴല്‍നാടന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

publive-image

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ കുഴല്‍നാടന്‍ രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന കേരള നേതാക്കളില്‍ പ്രമുഖനാണ്. മാത്രമല്ല, കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിലും കുഴല്‍നാടനെ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇത്തവണ ഈ സീറ്റ് കോണ്‍ഗ്രസ് ആര്‍ക്കും വിട്ടുകൊടുക്കില്ല.

jose km loksabha ele
Advertisment