Advertisment

മണ്ണാര്‍ക്കാടുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണ് പാലക്കാട് പരാജയപ്പെട്ടതെന്ന് എം ബി രാജേഷ്

New Update

പാലക്കാട്:  മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണെന്ന് പാലക്കാട് മണ്ഡലത്തില്‍ തോറ്റതെന്ന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷ്.  മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നുവെന്നും അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ലന്നും എം ബി രാജേഷ് പറഞ്ഞു.

Advertisment

publive-image

പിന്നെയുണ്ടായത് പട്ടാമ്പിയിലാണ്. പാലക്കാട് നിയമസഭാ മണ്ഡലം യു ഡി എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു.

പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കൂടുതല്‍ വോട്ട് നേടിയത്. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളില്‍ രാജേഷാണ് മുന്നില്‍. വി കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് വിജയിച്ചത്.

Advertisment