Advertisment

കേരളത്തില്‍ 100 വയസിനു മുകളില്‍ പ്രായമുള്ള 2230 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍

New Update

തിരുവനന്തപുരം:  സംസ്ഥാനത്താകെ 243 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.  സംസ്ഥാനത്ത് 21 646 853 വോട്ടര്‍മാരാണ് ഉള്ളതെന്നും ഈ വര്‍ഷം പുതിയ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ്‌ ഉണ്ടായതായി ടിക്കാറാം മീണ പറഞ്ഞു.

Advertisment

publive-image

തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും.  ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത് യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. ആകെ 22 പത്രികകളാണ് ഇവിടെ സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നൂറു വയസിനു മുകളിലുള്ള 2230 വോട്ടര്‍മാര്‍ ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി അനധികൃതമായി കൈകാര്യം ചെയ്തിരുന്ന 7 കോടിയോളം രൂപ ഇലക്ഷന്‍ കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്.  അനധികൃതമായി സ്ഥാപിച്ച 115000 ത്തോളം പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

loksabha ele 2019 cong
Advertisment