Advertisment

എ കെ ആന്റണിയുടെ രാജി പ്രഖ്യാപനത്തിന്റെ വീഡിയോ പിണറായി വിജയന്‍റെ ശ്രദ്ധയ്ക്കായി സമര്‍പ്പിച്ച് കോണ്‍ഗ്രസ് ക്യാമ്പുകള്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കേരളത്തില്‍ ഭരണകക്ഷിയായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 18 ലേറെ സീറ്റുകള്‍ ഭരണ മുന്നണി തോല്‍ക്കുന്നത് സമീപകാലത്ത് ഇത് രണ്ടാം തവണയാണ്. 2001 ലെ ആന്റണി സര്‍ക്കാരിന്റെ കാലത്തായിരുന്നു 20 ല്‍ 18 ലും യു ഡി എഫ് തോറ്റത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുകയായിരുന്നു.

Advertisment

publive-image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ ആന്റണി രാജി തീരുമാനം ഹൈക്കമാന്റിനെ അറിയിക്കുകയായിരുന്നു. പിന്നീട് സോണിയാ ഗാന്ധി കേരളത്തില്‍ വന്ന് മടങ്ങിപ്പോയ ശേഷം ആന്റണി രാജി തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭാവ സോഷ്യല്‍ മീഡിയ മുഴുവന്‍ പ്രചരിക്കുന്നത് തന്റെ രാജി പ്രഖ്യാപനം നടത്തുന്ന എ കെ ആന്റണിയുടെ വീഡിയോ ആണ്.

ഞാന്‍ രാജിവയ്ക്കുകയാണ് എന്ന് ആന്റണി പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ പോലും ഞെട്ടി. അവര്‍ വീണ്ടും എടുത്ത് ചോദിച്ചു, ശരിയാണോ എന്ന്.

എന്നാല്‍ ഇപ്പോള്‍ ഇത് പ്രചരിപ്പിക്കുന്നത് ആന്റണിക്ക് വേണ്ടിയല്ല, കേരളത്തിന്റെ കീഴ്വഴക്കവും ധാര്‍മ്മികതയും മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്.

Advertisment