Advertisment

കേരള നേതാക്കള്‍ അരുതെന്ന് പറഞ്ഞിട്ടും ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കിയത് രാഹുല്‍ഗാന്ധി ഇടപെട്ട്. 19 ല്‍ ജയിച്ചിട്ടും തോറ്റ ആലപ്പുഴ 'ഡെഡിക്കേറ്റ്' ചെയ്യേണ്ടത് രാഹുലിന് !!

New Update

ആലപ്പുഴ:  കേരളത്തില്‍ 19 ലും വിജയിച്ചിട്ടും ഒന്നില്‍ മാത്രം തോറ്റെങ്കില്‍ അതിന്റെ കാരണം ഹൈക്കമാന്റാണ് പരിശോധിക്കേണ്ടത്. കാരണം, ആലപ്പുഴയില്‍ ഹൈക്കമാന്റ് നിര്‍ബന്ധം പിടിച്ച സ്ഥാനാര്‍ഥിയാണ് തോറ്റത്.  കേരള നേതാക്കളാരും ആവശ്യപ്പെടാത്ത സ്ഥാനാര്‍ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍. ഹൈക്കമാന്റാണ്‌ ഷാനിമോളെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Advertisment

publive-image

ഷാനിമോള്‍ക്ക് കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ജയസാധ്യതയില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുള്ളതാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇങ്ങനെ ഹൈക്കമാന്റ് പറയുന്ന ചിലരുടെ കാര്യത്തില്‍ ഈ വിയോജിപ്പ്‌ കേരളം അറിയിക്കാറുണ്ടെങ്കിലും രാഹുല്‍ ഗാന്ധി അത് വകവച്ച് കൊടുക്കാറുമില്ല.

കഴിഞ്ഞ തവണ പി സി ചാക്കോയെ തൃശൂരില്‍ നിന്ന് മാറ്റി ചാലക്കുടിയില്‍ മത്സരിപ്പിച്ചത് രാഹുലിന്റെ നിര്‍ബന്ധമായിരുന്നു. ഒടുവില്‍ 12 സീറ്റില്‍ വിജയിച്ചപ്പോഴും ചാലക്കുടിയും തൃശൂരും തോറ്റുപോയി.

ഇത്തവണ യു ഡി എഫ് ശക്തികേന്ദ്രമായ വയനാട്ടില്‍ തന്നെ ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു രാഹുലിന്റെ നീക്കം. അത് ഉമ്മന്‍ചാണ്ടി എതിര്‍ത്തതോടെ സിദ്ദിഖ് അവിടെ സ്ഥാനാര്‍ഥിയായി. പിന്നെ രാഹുലും.

അങ്ങനെയാണ് ഷാനിമോളെ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്. കോണ്‍ഗ്രസില്‍ നിന്നും വേറെ ആര് മത്സരിച്ചാലും ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ആലപ്പുഴ. ജനകീയനായ എ എം ആരിഫ് അവിടെ സ്ഥാനാര്‍ഥിയായി വന്നതോടെ അതിനുതക്ക എതിരാളിയെ കണ്ടെത്താന്‍ കഴിയാതെ പോയി. ഇനി അടുത്ത കാലത്തൊന്നും ആരിഫില്‍ നിന്നും ആലപ്പുഴ തിരിച്ചുപിടിക്കാനും കഴിയണമെന്നില്ല.

അങ്ങനെ ഒരു ജില്ല കൂടി രാഹുല്‍ഗാന്ധി ഇടപെട്ട് സി പി എമ്മിന് കയ്യില്‍ വച്ച് കൊടുത്തു. ഈ പരാജയം ശരിക്കും ഡെഡിക്കേറ്റ് ചെയ്യേണ്ടത് രാഹുലിനാണ്.

Advertisment