Advertisment

ആലത്തൂര്‍ എഐസിസിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളുടെ ലിസ്റ്റില്‍ ! രമ്യ ഹരിദാസിനെ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പിന്നോക്ക മുഖമാക്കി മാറ്റും. മുതിര്‍ന്ന നേതാവ് പി ടി തോമസിന് മണ്ഡലത്തിന്റെ ചുമതല കൈമാറിയത് ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരം !

New Update

പാലക്കാട്:  ആലത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമ്യ ഹരിദാസ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പിന്നോക്ക മുഖമായി മാറും.  പിന്നോക്ക മേഖലയില്‍ നിന്നുള്ള വനിതയും യുവത്വവും എന്ന നിലയില്‍ മീനാക്ഷി നടരാജനും മീരാ കുമാറിനും ശേഷം രമ്യ ഹരിദാസിനെ പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.

Advertisment

publive-image

ഇത് പ്രകാരം എ ഐ സി സിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളുടെ ലിസ്റ്റില്‍ രമ്യ മത്സരിക്കുന്ന ആലത്തൂരിനെയും ഉള്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂരില്‍ രമ്യയുടെ വിജയവും ഉയര്‍ന്ന ഭൂരിപക്ഷവും ഉറപ്പാക്കാന്‍ മുതിര്‍ന്ന നേതാവിന്റെ മേല്‍നോട്ടം മണ്ഡലത്തില്‍ ഏര്‍പ്പെടുത്തണമെന്ന എ ഐ സി സി നിര്‍ദ്ദേശം അനുസരിച്ച് പി ടി തോമസ്‌ എം എല്‍ എയ്ക്ക് മണ്ഡലത്തിന്റെ ചുമതല കൈമാറി.

കെ പി സി സിയുടെ അടിയന്തിര നിര്‍ദ്ദേശപ്രകാരം പി ടി തോമസ്‌ ഇന്നുതന്നെ ആലത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കും. ഇതോടെ ആലത്തൂരില്‍ യു ഡി എഫ് പ്രചരണത്തിന്റെ രൂപവും ഭാവവും മാറും. ദേശീയ നേതാക്കള്‍ തന്നെ ആലത്തൂരില്‍ പ്രചരണത്തിനെത്തും. വിജയിച്ചാല്‍ കേന്ദ്രമന്ത്രി പദവി ഉറപ്പെന്നതാണ് പുതിയ സാഹചര്യത്തില്‍ രമ്യാ ഹരിദാസിന്റെ നേട്ടം.

publive-image

നിലവില്‍ പിന്നോക്ക മേഖലയില്‍ നിന്ന്‍ ശക്തരായ വനിതാ നേതാക്കള്‍ കോണ്‍ഗ്രസിനില്ല. മുമ്പ് ഇതേ മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ ആര്‍ നാരായണനെ കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആക്കിയത് കോണ്‍ഗ്രസായിരുന്നു. പിന്നോക്കക്കാരനായ വനിതാ നേതാക്കളായ മീനാക്ഷി നടരാജനും മീരാ കുമാറും കേന്ദ്രമന്ത്രിമാരായിരുന്നു. മീരാ കുമാര്‍ സ്പീക്കറുമായി.

ഈ സാഹചര്യത്തിലാണ് പിന്നോക്ക മേഖലയില്‍ നിന്നുള്ള വനിതാ മുഖമായി രമ്യ ഹരിദാസിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം. രമ്യയുടെ ഊര്‍ജ്ജസ്വലതയും പ്രവര്‍ത്തന മികവും ഹൈക്കമാന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മണ്ഡലം കൈപ്പിടിയിലൊതുക്കിയ രമ്യയുടെ മുന്നേറ്റം ഹൈക്കമാന്റ് വിലയിരുത്തിയതിന് തെളിവാണ് പുതിയ നീക്കം.

alathur loksabha ele
Advertisment