Advertisment

ആലത്തൂരില്‍ രമ്യയുടേത് സോഷ്യല്‍ മീഡിയയുടെ വിജയം ! പണവും പാര്‍ട്ടിയും പ്രവര്‍ത്തകരുമില്ലാത്ത രമ്യയെ ഏറ്റെടുത്തത് സോഷ്യല്‍ മീഡിയ !

New Update

പാലക്കാട്:  കേരളത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയെ അടിമുടി അട്ടിമറിയ്ക്കാന്‍ മാത്രം ശക്തവും നിര്‍ണ്ണായകവുമാണ് സോഷ്യല്‍ മീഡിയ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനവും നേതാക്കളും പ്രവര്‍ത്തകരുമില്ലാത്ത ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ വിജയം സോഷ്യല്‍ മീഡിയയുടെ മാത്രം കരുത്തിലായിരുന്നു.

Advertisment

publive-image

രമ്യ ഹരിദാസ് ആണ് യു ഡി എഫ് സ്ഥാനാര്‍ഥി എന്ന വാര്‍ത്തകള്‍ പുറത്തുവന്ന പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയായി രമ്യ ഹരിദാസ് ചില പരിപാടികളില്‍ നടത്തിയ പാട്ടും പ്രസംഗവുമായിരുന്നു. അത് തരംഗമായി മാറി. പിന്നെ രമ്യ എന്ന സ്ഥാനാര്‍ഥിയെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ആലത്തൂരില്‍ പണക്കൊഴുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രചരണ പരിപാടികള്‍ കൊഴുത്തപ്പോഴും സഞ്ചരിക്കുന്ന വാഹനത്തിന് വാടക കൊടുക്കാനില്ലാത്ത സ്ഥിതിയിലായിരുന്നു രമ്യ.

publive-image

പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയും ഇടപെട്ട് നല്‍കിയ ഫണ്ടുകൊണ്ടാണ് പോസ്റ്ററും പ്രചരണ സാമഗ്രികളും തരപ്പെടുത്തിയത്. അപ്പോഴും സോഷ്യല്‍ മീഡിയയില്‍ രമ്യയ്ക്ക് വേണ്ടി ജനം പ്രചരണം പൊടിപൊടിച്ചു. നയാ പൈസ മുടക്കാതെ സോഷ്യല്‍ മീഡിയയിലെ ഒന്നാമത്തെ താരസ്ഥാനാര്‍ഥിയായി രമ്യ മാറി.

രമ്യയുടെ ഓരോ പ്രസംഗങ്ങളും പാട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അപ്പപ്പോള്‍ നിറഞ്ഞു. കേരളമൊന്നാകെ രമ്യയ്ക്ക് ആരാധകരായി. ആ പെങ്കൊച്ച് ഒന്ന് ജയിച്ചുകാണണമെന്ന് ജനം അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന സ്ഥിതിയുണ്ടായി. ആ വായ്‌മൊഴികളേക്കാള്‍ വലിയ പ്രചരണം വേറെ ഇല്ലല്ലോ ?

publive-image

പണം ഇല്ലായ്മയും പ്രവര്‍ത്തകരില്ലായ്മയുമൊന്നും ആലത്തൂരില്‍ വിഷയമല്ലെന്നായി.  സോഷ്യല്‍ മീഡിയയില്‍ രമ്യ താരമായപ്പോള്‍ രമ്യയുടെ യോഗങ്ങളിലേക്ക് ജനം കൂട്ടമായി വന്നു. അവര്‍ രമ്യയ്ക്ക് ഒരു വോട്ട് ഉറപ്പിച്ചു. അതിനൊപ്പം പിണറായി വിരുദ്ധ തരംഗം കൂടിയായപ്പോള്‍ ഭൂരിപക്ഷം ഒന്നരലക്ഷം കവിഞ്ഞു.

Advertisment