Advertisment

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായാല്‍ ശബരിമല യുവതീപ്രവേശനത്തില്‍ ബിജെപി പഴയ മുതലെടുപ്പ് തുടരും ! കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കില്ല. യുവതികളെ തടഞ്ഞ് വിശ്വാസ സംരക്ഷണം രാഷ്ട്രീയ ആയുധമാക്കാന്‍ നീക്കം !

New Update

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ശബരിമല വിഷയത്തിലെ ഭാവി നിലപാടുകള്‍ സ്വീകരിക്കാനൊരുങ്ങി ബി ജെ പി സംസ്ഥാന നേതൃത്വം.

Advertisment

വിശ്വാസ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ എത്രകണ്ട് പ്രതിഫലിക്കും എന്നാണ് ബി ജെ പി ഉറ്റുനോക്കുന്നത്. അതിനു ഫലം കിട്ടിയാല്‍ ശബരിമല വിഷയത്തില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കാതെ ബി ജെ പി പൊരുതും. അങ്ങനെയെങ്കില്‍ യുവതീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ല.

publive-image

പകരം വിധി നിലനില്‍ക്കുന്ന സാഹചര്യം തുടരാന്‍ അനുവദിച്ചുകൊണ്ടുതന്നെ ശബരിമലയിലെത്തുന്ന യുവതികളെ തടഞ്ഞ് കൂടുതല്‍ രാഷ്ട്രീയ നേട്ടത്തിനാകും ബി ജെ പി ശ്രമിക്കുക.

തിരുവനന്തപുരത്തെ വിജയമാണ് ബി ജെ പിയുടെ ഒന്നാമത്തെ പ്രതീക്ഷ. പത്തനംതിട്ടയില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞാലും അത് വിജയമായി കാണും. അങ്ങനെയെങ്കില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പുമായി മുന്നോട്ട് പോകാനാകും ബി ജെ പി ശ്രമിക്കുക.

publive-image

തിരുവനന്തപുരത്ത് പല അഭിപ്രായ സര്‍വേകളും വിജയം പ്രവചിക്കുന്നുണ്ടെങ്കിലും ബി ജെ പി അതത്ര കാര്യമായി കണക്കിലെടുക്കുന്നില്ല. കുമ്മനം രാജശേഖരന്റെ വിജയത്തില്‍ ബി ജെ പിയ്ക്ക് ഇപ്പോഴും പാതി പ്രതീക്ഷ മാത്രമാണുള്ളത്. എങ്കിലും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞാലും അത് നേട്ടം തന്നെ.

കഴിഞ്ഞ തവണ ലോക്സഭയില്‍ സംസ്ഥാനത്ത് ബി ജെ പിയ്ക്ക് ലഭിച്ചത് 11 ശതമാനം വോട്ട് വിഹിതമായിരുന്നു. ഇത്തവണ അത് 15 - 16 ആയി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. 3 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല്‍ ബി ജെ പിയുടെ പ്രതീക്ഷ തൃശൂരിലാണ്. ഇവിടെയും രണ്ടാം സ്ഥാനം ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

loksabha ele 19 bjp
Advertisment