Advertisment

ഇന്നസെന്റിന് രണ്ടാമൂഴം നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം ! ചാലക്കുടിയില്‍ യു പി ജോസഫും പി രാജീവും പരിഗണനയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  നടനും അമ്മ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റിന് ചാലക്കുടിയില്‍ രണ്ടാമൂഴം ഉണ്ടാകില്ലെന്ന് സൂചന. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സി പി എം എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

എം പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിനായില്ലെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. മാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നസെന്റിന്റെ നിലപാടുകള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിജയ സാധ്യത സംബന്ധിച്ചും പാര്‍ട്ടിക്ക് സംശയമുണ്ട്. അണികള്‍ക്കിടയില്‍ ഇന്നസെന്റിനോടുള്ള അസംതൃപ്തി വേറെയും.

പുതിയ സാഹചര്യത്തില്‍ എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷന്‍ യു പി ജോസഫിനായിരിക്കും ചാലക്കുടിയില്‍ മുന്‍ഗണന എന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്തിന് പുറമേ ചാലക്കുടിയിലും പി രാജീവിന്റെ പേരും പരിഗണനയിലുണ്ട്.

publive-image

എന്നാല്‍ സമുദായ പരിഗണനകള്‍ യു പി ജോസഫിന് തുണയാകും. തൃശൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാധാകൃഷ്ണന്റെ പിന്തുണ ജോസഫിനാണ്. രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു യു പി ജോസഫ്.

publive-image

തൃശൂരില്‍ സി പി ഐ സ്ഥാനാര്‍ഥി ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണെങ്കില്‍ ഇവിടെ പി രാജീവിനാകും സാധ്യത. ഇവിടെ രാജാജി മാത്യു തോമസിനെ സി പി ഐ പരിഗണിക്കുന്നുണ്ട്. എങ്കില്‍ യു പി ജോസഫിന് ചാലക്കുടിയില്‍ സാധ്യതയില്ല.

publive-image

അതേസമയം, മറ്റൊരു സമുദായത്തില്‍ നിന്നാണ് തൃശൂരിലെ സ്ഥാനാര്‍ഥിയെങ്കില്‍ ചാലക്കുടിയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിക്കാകും സാധ്യത. അത് യു പി ജോസഫിന് ഗുണം ചെയ്യും.

chalakkudi ele 2019 p rajeev ele 2019
Advertisment