Advertisment

പ്രചരണ രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന്‍ എഐസിസി. കര്‍ശന നടപടിക്ക് കെപിസിസിയ്ക്ക് നിര്‍ദ്ദേശം !

New Update

തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കും നിസഹകരിക്കുന്നവര്‍ക്കുമെതിരെ തെരഞ്ഞെടുപ്പിനുശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ പി സി സിയ്ക്ക് എ ഐ സി സിയുടെ മുന്നറിയിപ്പ്.

Advertisment

publive-image

ബൂത്ത് തലം മുതല്‍ കെ പി സി സി വരെയുള്ള ഭാരവാഹികളുടെയും നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരുടെ ലിസ്റ്റ് തയാറാക്കാനുമാണ് നിര്‍ദ്ദേശം. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പാര്‍ട്ടി അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നിരീക്ഷകരായി മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന എ ഐ സി സിയുടെയും കെ പി സി സിയുടെയു൦ നിരീക്ഷകര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് അതാത് ഘടകങ്ങള്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം.

പോരായ്മയുള്ള സ്ഥലങ്ങളില്‍ അതാത് പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും നിസഹകരണം തുടരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശം.

മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്തെ വീഴ്ചകളും അച്ചടക്ക ലംഘനങ്ങളും അന്വേഷണത്തിലും റിപ്പോര്‍ട്ടിലും ഒരുങ്ങുന്നതായിരുന്നു രീതി. എന്നാല്‍ ഇനി അതുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് എ ഐ സി സി നല്‍കുന്നത്.

 

loksabha ele 2019 cong
Advertisment