Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 6 സീറ്റുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ അമിത് ഷായുടെ കര്‍മ്മ പദ്ധതി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ലക്‌ഷ്യം വച്ച് ബിജെപി നീക്കം. ആദ്യ വെടി പൊട്ടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍

New Update

publive-image

Advertisment

കൊല്ലം:  സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വത്തിലാണെങ്കിലും കര്‍ണ്ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബി ജെ പി മാറിയതിന്റെ 'ഇഫക്റ്റ്' അയല്‍ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നുറപ്പ്.

പ്രത്യേകിച്ച് കേരളത്തില്‍ അമിത് ഷായുടെ അടുത്ത ലക്‌ഷ്യം കേരളമാണ്. അത് അദ്ദേഹവും മറ്റ്‌ ബി ജെ പി നേതാക്കളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

publive-image

കേരളത്തിലും കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെയാണ് അമിത് ഷായുടെ കണ്ണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പിയിലെത്തിക്കാനാണ് അമിത് ഷായുടെ 'കര്‍മ്മ പദ്ധതി' !

നിലവിലെ ചില കോണ്‍ഗ്രസ് സിറ്റിംഗ് എം പിമാരില്‍ വരെ അമിത് ഷായുടെ കണ്ണുണ്ട്.  ഇവരില്‍ ചിലരുമായി ഒളിഞ്ഞും തെളിഞ്ഞും ബി ജെ പി നേതാക്കള്‍ ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. അക്കാര്യം മുന്‍ എം പി കെ സുധാകരനും അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ബി ജെ പി നേതാവ് ബന്ധപ്പെട്ടെന്നും താന്‍ 'നോ' പറഞ്ഞെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

publive-image

അതിനിടെയാണ് കര്‍ണ്ണാടക ഫലം പുറത്ത് വന്ന പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ കടുത്ത ബി ജെ പി ഭക്തനായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിനെ അഴിമതി പാര്‍ട്ടിയായി വിമര്‍ശിച്ചും ബി ജെ പിയെ പുകഴ്ത്തിയുമാണ്‌ അമല്‍ ഉണ്ണിത്താന്‍ ഫെയ്സ്ബുക്ക് വഴി രംഗത്തെത്തിയത്.

ഇതോടെ കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ബി ജെ പി കഠിന ശ്രമം ആരംഭിച്ചതിന്റെ സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്. താനൊരിക്കലും ബി ജെ പി ആകില്ലെന്നും മരണം വരെ കോണ്‍ഗ്രസായിരിക്കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6 മണ്ഡലങ്ങളില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പി ടിക്കറ്റില്‍ മത്സരിപ്പിക്കാനാണ് അമിത് ഷായുടെ നീക്കം. 6 സീറ്റുകളില്‍ ബി ജെ പി സ്ഥാനാര്‍ഥികളെ കേന്ദ്ര നേതൃത്വം നിശ്ചയിക്കുമെന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് പറഞ്ഞിരിക്കുന്നത്. ഇത് കോണ്‍ഗ്രസില്‍ നിന്നാകുമെന്നാണ് സൂചന.

അതേസമയം, ചില സി പി എം നേതാക്കളിലും ബി ജെ പിയ്ക്ക് കണ്ണുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

publive-image

എന്തായാലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മിനിമം ബാലന്‍സുള്ള അക്കൌണ്ട് തുറക്കാന്‍ തന്നെയാണ് അമിത് ഷായുടെ പദ്ധതി. അതില്‍ നഷ്ടം സംഭവിക്കുക ഏതൊക്കെ പാര്‍ട്ടികള്‍ക്കെന്നത് കാത്തിരുന്നു കാണാം.

 

 

loksabha election
Advertisment