Advertisment

വയനാടിനൊപ്പം വടകരയും ഒഴിച്ചിട്ടത് അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍. വടകരയില്‍ കെ മുരളീധരനെ ഔദ്യോഗികമായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് രാഹുല്‍ഗാന്ധിക്കൊപ്പം തന്നെ. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം ചോരാതിരിക്കാന്‍ എഐസിസി കരുക്കള്‍ നീക്കിയത് അതീവ രഹസ്യമായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  18 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോഴും വടകരയിലും വയനാട്ടിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചത് മനപ്പൂര്‍വ്വം. രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ വയനാട് തെരഞ്ഞെടുത്തെക്കും എന്ന അഭ്യൂഹങ്ങള്‍ എ ഐ സി സിയില്‍ നേരത്തെ ശക്തമായിരുന്നു.

Advertisment

publive-image

കേരള ഘടകം ഈ ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ ആദ്യം സമ്മതിക്കാന്‍ മടിച്ചിരുന്ന രാഹുല്‍, എന്നാല്‍ അവിടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് രാഹുല്‍ തന്നെ വയനാട്ടില്‍ എത്തും എന്ന അഭ്യൂഹം ശക്തമാക്കി. ഒടുവില്‍ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു. ഇതോടെ വടകരയില്‍ കെ മുരളീധരന്റെയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരുമിച്ച് ഉണ്ടാകും.

വയനാട് മാത്രം ഒഴിച്ചിട്ടാല്‍ അഭ്യൂഹം ഉണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു വടകര കൂടി ഒഴിച്ചിട്ടുകൊണ്ടുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് ഇന്ന് രാവിലെ വരെ വിവാദമായിരുന്നു. അതിനിടെയാണ് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ചുകൊണ്ട് എ ഐ സി സി പ്രഖ്യാപനം ഉണ്ടാകുന്നത്.

ഇതോടെ വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലുള്ള അനിശ്ചിതത്വം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും തിരശീല വീഴും. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട് ഒഴിച്ചിടുന്നതിന്റെ ഭാഗമായി തന്നെയായിരുന്നു വടകരയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിച്ചത്.

വയനാട് പോലുള്ള ഉറച്ച സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം അത് എതിരാളികള്‍ മുതലെടുക്കാതിരിക്കാന്‍ വേണ്ടികൂടിയാണ്.  ഇടതുപക്ഷവുമായും ബി ജെ പിയുമായും ശക്തമായ പോരാട്ടം നടക്കുന്ന ഒരു മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അത് എതിര്‍ പാര്‍ട്ടികള്‍ അവരുടെ ശക്തിയായി വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിന് പ്രയോജനപ്പെടുത്തും. അത് ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ തന്നെ രാഹുല്‍ മത്സരിക്കുന്നത്. രാഹുല്‍ മത്സരത്തിന് എത്തുന്നതോടെ ഇവിടെ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രസക്തി ഇല്ലെന്നാവുകയാണ്.

loksabha ele 2019 cong vayanad loksabha ele 19
Advertisment