Advertisment

പി കരുണാകരന് സീറ്റില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുന്നു. സിപിഎമ്മിന്റെ മറ്റ്‌ സിറ്റിംഗ് എം പിമാരെല്ലാം മത്സരിക്കും. കോട്ടയത്തും സിപിഎം തന്നെ. ജെഡിഎസിന് സീറ്റില്ല. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ തീരുമാനം ഇന്നുതന്നെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിലവിലുള്ള സിറ്റിംഗ് എം പിമാരില്‍ പി കരുണാകരന്‍ വീണ്ടും മത്സരിക്കില്ലെന്ന് ഉറപ്പായി. ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് വിവരം.

Advertisment

publive-image

മറ്റ്‌ സിറ്റിംഗ് എം പിമാര്‍ എല്ലാവരും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ആലത്തൂരില്‍ പി കെ ബിജു, പാലക്കാട് എം ബി രാജേഷ്, ആറ്റിങ്ങലില്‍ എ സമ്പത്ത്, കണ്ണൂരില്‍ പി കെ ശ്രീമതി തുടങ്ങിയവര്‍ വീണ്ടും മത്സരിക്കും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. കോട്ടയത്ത് ഇത്തവണ ജെ ഡി എസിന് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചു. പകരം ഇവിടെ സി പി എം സ്ഥാനാര്‍ഥി മത്സരിക്കും.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകുമെന്നാണ് വിവരം. കാസര്‍കോട് പി കരുണാകരന് പകരം ആര് മത്സരിക്കണമെന്നത് ഇന്നത്തെ യോഗത്തില്‍ ധാരണയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് അല്ലെങ്കില്‍ പകരം ആരെ മത്സരിപ്പിക്കണമെന്നതിലും തീരുമാനം ഉണ്ടാകും. സെക്രട്ടറിയേറ്റ് തുടരുകയാണ്.

alathur loksabha ele chalakkudi ele 2019 loksabha ele cpm
Advertisment