Advertisment

തൊടുപുഴ മേഖലയിൽ ആവേശപ്പെരുമഴയായി ഡീൻ

New Update

തൊടുപുഴ:  തൊടുപുഴയുടെ പ്രാന്ത പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം. പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് നൂറുകണക്കിന് ആളുകളാണ് ഗ്രാമപ്രദേശങ്ങളിൽ കാത്തു നിന്നത്. പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴയ്ക്കാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സാക്ഷ്യം വഹിച്ചത്.

Advertisment

publive-image

നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ പ്ലക്കാര്‍ഡുകളുമായി വിജയാരവം മുഴക്കി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് അകമ്പടി സേവിച്ചത്. ഉച്ചയ്ക്കു ശേഷം മഴയെത്തിയെങ്കിലും ആവേശം ചോരാതെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ആനയിച്ചത്.

ജനമനസുകള്‍ കീഴടക്കിയാണ് സ്ഥാനാർത്ഥി ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ടത്.പര്യടനം മണിക്കൂറുകൾ വൈ‌കിയിട്ടും

സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ കാത്തു നിന്നിരുന്നത്.

രാവിലെ കുടയത്തൂർ പഞ്ചായത്തിലെ കോള പ്രയിൽ നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.

publive-image

റോഷി അഗസ്റ്റിൻ എം.എൽ .എ, അഡ്വ. എസ്. അശോകൻ, ജോയി തോമസ്, പ്രൊഫ. എം.ജെ ജേക്കബ്, ജാഫർ ഖാൻ മുഹമ്മദ്, എ.പി ഉസ്മാൻ , എൻ.ഐ ബെന്നി, എം. മോനിച്ചൻ, പി.എൻ സീതി, ജോസി ജേക്കബ്, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞ മല, കെ.കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുടയത്തുർ, അറക്കുളം, വെള്ളിയാമറ്റം, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വണ്ണപ്പുറം ടൗണിൽ പര്യടനം സമാപിച്ചു.

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ഇന്നത്തെ പര്യടന പരിപാടി ദേവികുളം നിയോജകമണ്ഡലത്തിൽ. രാവിലെ 7 മണിക്ക് മാങ്കുളംഉദ്ഘാടനം എ കെ മണി എക്സ് എംഎൽഎആനക്കുളം, കുരിശുപാറ, കല്ലാർ, രണ്ടാംമൈൽ, പള്ളിവാസൽ, കുഞ്ചിത്തണ്ണി ,20 ഏക്കർ ,പൊട്ടൻകാട് , ടീ കമ്പനി ,സൊസൈറ്റി മേട്, ബൈസൺവാലി , മുട്ടുകാട് ,

കൊച്ചുപ്പ്,മുതുവാൻകുടി ,കുത്തു പാറ, വെള്ളത്തൂവൽ ,ശല്യാംപാറ ,കല്ലാർകുട്ടി, ആയിരംഏക്കർ ,200 ഏക്കർ പത്താംമൈൽ ,പടിക്കപ്പ്, ഇരുമ്പുപാലം മച്ചിപ്ലാവ് ,പോസ്റ്റ് ഓഫീസ് ,ചാറ്റുപാറ, കൂമ്പൻപാറ ,നായ്‌കുന്ന്,ആനവിരട്ടി, തോക്കുപാറ, എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഏഴുമണിക്ക് ആനച്ചാലിൽ സമാപിക്കും.

Advertisment