Advertisment

എറണാകുളത്തിന് പിന്നാലെ ചാലക്കുടിയിലും തൃശൂരും വരെ വോട്ട് അഭ്യര്‍ഥിച്ചിട്ടും അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന് ഒരു രക്ഷയുമില്ല. ആകെ കിട്ടിയത് ഹൈബിക്ക് കിട്ടിയതിന്റെ മൂന്നിലൊന്നുമാത്രം വോട്ടുകള്‍

New Update

കൊച്ചി: എറണാകുളത്താണ് സ്ഥാനാര്‍ഥി ആയതെങ്കിലും തൊട്ടടുത്ത മണ്ഡലങ്ങളായ ചാലക്കുടിയിലും തൃശൂരും വരെ പോയി വോട്ട് തേടാനുള്ള വിശാല മനസ്കത കാണിച്ച നേതാവായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. എന്നിട്ടും ഒരു രക്ഷയും ഉണ്ടായില്ലെന്നുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. വിജയിക്കുമെന്ന് കണ്ണന്താനം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നെങ്കിലും അതും വെറും തള്ളായിരുന്നുവെന്ന് തെളിയിക്കുന്നതാണ് വോട്ടിംഗ് നില.

Advertisment

publive-image

ഹൈബി ഇവിടെ 37 % വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ ഹൈബി ഈഡന്‍ 174000 വോട്ടുകള്‍ നേടിയടുത്ത് കണ്ണന്താനത്തിന് ആകെ കിട്ടിയത് 57599 വോട്ടുകള്‍ ആണ്. ഇവിടെ രണ്ടാം സ്ഥാനത്ത് ഉള്ളത് സി പി രാജീവ് ആണ്. രാജീവിന് ലഭിച്ചത് നിലവില്‍ 1.26 ലക്ഷം വോട്ടുകള്‍ ആണ്. സത്യത്തില്‍ കണ്ണന്താനത്തിന് ഇവിടെ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത.

ആദ്യമായി സ്ഥാനാര്‍ഥിയായി കേരളത്തിലേക്ക് വന്നിറങ്ങിയപ്പോള്‍ തന്നെ കാലുകുത്തിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു. അന്ന് തുടങ്ങിയ ഗതികേട് ഈ വോട്ടെണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും കണ്ണന്താനത്തിന് പുറകെ തന്നെയുണ്ട്. എറണാകുളത്ത് തോറ്റാലും രാജ്യസഭാംഗമെന്ന നിലയില്‍ അടുത്ത അഞ്ച് വര്‍ഷം കൂടി അദ്ദേഹത്തിന് എം പിയായി തുടരാമെങ്കിലും ഈ നാണംകെട്ട തോല്‍വിയുമായി ചെന്നാല്‍ ഇനി കേന്ദ്രമന്ത്രി സ്ഥാനം പോയിട്ട് അതിന്റെ ഏഴയല്‍പക്കത്ത് നിര്‍ത്തില്ലെന്ന് ഉറപ്പാണ്.

Advertisment