Advertisment

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റേത് 'മാസ് എന്‍ട്രി' ! ഇടതുപക്ഷം കണ്ണുവച്ചിരുന്ന ഗ്രൂപ്പ് പോരും വോട്ടുചോര്‍ച്ചയും ഇത്തവണ കോണ്‍ഗ്രസിലില്ല ! നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത് !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  ഗ്രൂപ്പ് വൈരങ്ങള്‍ക്ക് പേരുകേട്ട ഇടുക്കിയുടെ മണ്ണിലേക്കുള്ള യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മാസ് എന്‍ട്രി ശത്രുപാളയങ്ങളെ ഞെട്ടിച്ച്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥിത്വം നേടി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലേക്കെത്തിയ ഡീന്‍ കുര്യാക്കോസിന് ഗ്രൂപ്പും തര്‍ക്കവും പിണക്കങ്ങളും മറന്നുള്ള ഒത്തൊരുമയുടെ സ്വീകരണമാണ് ഇടുക്കിയില്‍ ലഭിച്ചത്.

Advertisment

publive-image

സ്ഥാനാര്‍ഥിയെപ്പോലും ഒരുവേള ഞെട്ടിച്ചതായിരുന്നു പ്രവര്‍ത്തകരുടെ പ്രതികരണം. പല ഗ്രൂപ്പുകളും ഗ്രൂപ്പുകള്‍ക്കുള്ളിലെ ഗ്രൂപ്പുകളുമായി പിരിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ ഭിന്നതകളിലായിരുന്നു ഇടതുപക്ഷത്തിന്റെ കണ്ണ്‍.  ആര് സ്ഥാനാര്‍ഥി ആയാലും എതിര്‍ പക്ഷത്തുള്ളവര്‍ സഹായിക്കുമെന്നായിരുന്നു ഇടതിന്റെ പ്രതീക്ഷ.

publive-image

പക്ഷേ, അവരുടെ സ്വപ്നങ്ങള്‍ക്കെല്ലാം വിട നല്‍കിയായിരുന്നു ഗ്രൂപ്പ് മറന്ന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കൂട്ടത്തോടെ എത്തിയത്. ആയിരത്തിലേറെ പ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു ഇന്നലെ സ്ഥാനാര്‍ഥിയായി ആദ്യമായി മണ്ഡലത്തിലെത്തിയ സ്ഥാനാര്‍ഥിയെ വരവേറ്റത്.

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന ആദ്യ സന്ദേശം എത്തിയത് സ്ഥാനാര്‍ഥി പരിഗണനയില്‍ ഡീന്‍ കുര്യാക്കോസിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന ജോസഫ് വാഴയ്ക്കന്റെത് ആയിരുന്നു. "പ്രിയപ്പെട്ട അനുജന് ആശംസകള്‍" നേര്‍ന്നുകൊണ്ടുള്ള വാഴയ്ക്കന്റെ കുറിപ്പില്‍ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് വിജയിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.

publive-image

തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി ലിസ്റ്റിലെ മൂന്നാം പേരുകാരനും ആശംസകളുമായെത്തി - മുന്‍ ഡി സി സി അധ്യക്ഷന്‍ റോയ് കെ പൗലോസ്. "ഇടുക്കിയുടെ ശബ്ദം ഈ യുവജന പോരാളിയിലൂടെ പാര്‍ലമെന്റില്‍ മുഴങ്ങട്ടെ" എനായിരുന്നു അദ്ദേഹത്തിന്‍റെ ആശംസ. ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റ ദിവസം കൊണ്ടുതന്നെ രംഗത്തിറങ്ങിയെന്നതാണ് നേട്ടമായി മാറിയത്.

publive-image

കോണ്‍ഗ്രസിന് അധികാര സ്ഥാനങ്ങളൊന്നുമില്ലാതായ ഇടുക്കിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.  പ്രധാന നേതാക്കളെയും വ്യക്തികളെയും സന്ദര്‍ശിക്കാനായി ഓരോ പ്രദേശങ്ങളിലുമെത്തുന്ന ഡീനിനൊപ്പം ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.

publive-image

സിറ്റിംഗ് എം പിയും സി പി എം നേതാവുമായ ജോയ്സ് ജോര്‍ജ്ജാണ് പ്രധാന എതിരാളി. കഴിഞ്ഞ തവണയാണ് ജോയ്സ് ആദ്യ വിജയം നേടിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി എന്ന നിലയിലായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചതെങ്കിലും പിന്നീട് ജോയ്സ് സി പി എമ്മിന്റെ ഭാഗമായി മാറുകയായിരുന്നു.

idukki loksabha ele 19
Advertisment