Advertisment

ഇടുക്കിയില്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടേതെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ പോസ്റ്റ്‌ ലക്‌ഷ്യംവച്ചത് യുഡിഎഫിനെയും ഇടുക്കി രൂപതയെയും തമ്മില്‍ തെറ്റിക്കാന്‍. പൊളിച്ചടുക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംയോജിത ഇടപെടല്‍. പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ട പേജ് 3 വര്‍ഷം മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ നിന്നും പേരുമാറ്റം നടത്തിയത്. ഡീന്‍ കുര്യാക്കോസിനെ ലക്‌ഷ്യം വച്ച പോസ്റ്റ്‌ ചക്കിന് വച്ചത് കൊക്കിനു കൊണ്ടതുപോലായി !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെ വ്യാജ പോസ്റ്റ്‌ പുറത്തിറക്കി ഇടുക്കി രൂപതയെയും യു ഡി എഫിനെയും തമ്മില്‍ തെറ്റിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം പൊളിച്ചടുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെ അറിയിപ്പ് എന്ന പേരില്‍ കഴിഞ്ഞ ദിവസം വോയ്സ് ഓഫ് ഇടുക്കി എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വിവാദമായത്.

Advertisment

publive-image

ഇടതുപക്ഷത്തെ എതിര്‍ത്തും കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതും എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു പോസ്റ്റിലെ വാചകങ്ങള്‍. 'ജോയ്സ് ജോര്‍ജ്ജിന്' ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണ നല്‍കുന്നതായി പത്രങ്ങളില്‍ വാര്‍ത്ത വന്നത് എന്‍റെ അനുവാദത്തോടെയോ അംഗീകാരത്തോടെയോ അല്ല എന്ന് ഈ പോസ്റ്റിലൂടെ സെബാസ്റ്റ്യന്‍ കൊച്ചുപുര പറയുന്നു.

കൊലപാതകങ്ങളും ഗുണ്ടാ രാഷ്ട്രീയവും നടത്തുന്ന രാഷ്ട്രീയക്കാരും അവരെ പിന്തുണയ്ക്കുന്നവരും അധികാരത്തില്‍ വരരുത് എന്നാണ് ഇടുക്കി രൂപതയുടെ നിലപാടെന്നും ഈ വ്യാജ പോസ്റ്റില്‍ പറയുന്നുണ്ട്. ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ കണ്ടില്ലെന്നു നടിക്കാനും കത്തോലിക്കാ സഭയ്ക്ക് സാധിക്കില്ലെന്നും ഈ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിലെ കാര്യങ്ങളൊക്കെ ഏതാണ്ട് പറയേണ്ടതൊക്കെ തന്നെയാണെങ്കിലും ഈ പോസ്റ്റ്‌ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടേത് ആയിരുന്നില്ല. പകരം വ്യാജമായിരുന്നു. അങ്ങനൊരു വ്യാജ പോസ്റ്റ്‌ വൈദികന്റെയും രൂപതയുടെയും പേരില്‍ പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് പ്രതികരിക്കേണ്ടി വരും.  നിയമനടപടി സ്വീകരിക്കേണ്ടി വരും.

publive-image

സ്വാഭാവികമായും തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് അത്തരം കാര്യങ്ങള്‍ വ്യാജ പോസ്റ്റ്‌ ഇറക്കിയവരെന്ന്‍ സംശയിക്കുന്ന കോണ്‍ഗ്രസിന് എതിരായി മാറും എന്നായിരുന്നു പോസ്റ്റ്‌ പുറത്തുവിട്ടവരുടെ കണക്കുകൂട്ടല്‍. തന്ത്രപരമായ നീക്കമായിരുന്നു ഇതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം കാര്യങ്ങള്‍ പുറത്തുവിടുമ്പോള്‍ കാണിക്കേണ്ട ജാഗ്രത അത് ചെയ്തവര്‍ക്കില്ലാതെ പോയി.

പോസ്റ്റ്‌ പുറത്തുവന്ന ഉടന്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര ഇതിനോട് പ്രതികരിച്ചിരുന്നു. താന്‍ അറിഞ്ഞില്ല ഈ പോസ്റ്റ്‌ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.അതുവരെയുണ്ടായ നാടകങ്ങളൊക്കെ ശരിയായിരുന്നു.

പക്ഷേ, പോസ്റ്റ്‌ പുറത്തുവിട്ട വോയ്സ് ഓഫ് ഇടുക്കിയെന്ന പേജ് 2013 നവംബര്‍ 15 ന് ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന പേരില്‍ ക്രിയേറ്റ് ചെയ്യപ്പെട്ടതാണെന്ന് പേജ് ഹിസ്റ്ററിയില്‍ നിന്ന് വ്യക്തമായതോടെ വ്യാജന്റെ കള്ളക്കളി പൊളിഞ്ഞു. മാത്രമല്ല, 2016 ഏപ്രില്‍ 11 നാണ് ഈ പേജ് പേരുമാറ്റി 'ദ വോയ്സ് ഓഫ് ഇടുക്കി' ആയി മാറിയതെന്നും പേജ് ഹിസ്റ്ററിയിലുണ്ട്.

publive-image

അതോടെ പോസ്റ്റ്‌ പുറത്തുവിട്ടതാരെന്നും അവരുടെ ലക്‌ഷ്യമെന്തെന്നും തെളിവ് സഹിതം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടിയുമായി രംഗത്തെത്തി. ഇതോടെ ഇടുക്കി രൂപതയെയും ഇടുക്കി രൂപതയെയും യു ഡി എഫിനെയും തമ്മില്‍ അവസാന നിമിഷം തെറ്റിക്കാനുള്ള തന്ത്രമാണ് പാളിയത്.

വ്യാജന്റെ കള്ളക്കളി പുറത്തുവന്നില്ലായിരുന്നെങ്കില്‍ തന്‍റെ പേരില്‍ പുറത്തായ വ്യാജ പോസ്റ്റിനെതിരെ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര പൊട്ടിത്തെറിക്കുമായിരുന്നു. അത് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ദോഷകരമായി മാറുകയും ചെയ്യുമായിരുന്നു. പക്ഷേ പോസ്റ്റിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെ അദ്ദേഹത്തിന് കാര്യം മനസിലായി.

മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ വാങ്ങി പി ആര്‍ ചെയ്യുന്ന കൊച്ചിയിലെ പി ആര്‍ ഏജന്‍സിയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു വ്യാജ പോസ്റ്റ്‌ എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര സംഭവത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നേരാംവണ്ണം മുന്നോട്ട് പോകുമെന്നാണ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

publive-image

Advertisment