Advertisment

ഇടുക്കിയില്‍ പ്രതിഫലിച്ചത് കോണ്‍ഗ്രസിലെ കൂട്ടായ്മയും ആന്റി ജോയ്സ് ഫാക്ടറും ! ഡീനിന് സ്വന്തം നാട്ടില്‍ 84% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോയ്സിന് സ്വന്തം ബൂത്തില്‍ 47 വോട്ടുകള്‍ക്ക് പിന്നില്‍ പോയി. ജോസഫും റോഷിയും നല്കിയതും ഉറച്ച പിന്തുണ !

New Update

ഇടുക്കി:  ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെയും ഒത്തൊരുമ തന്നെയാണ് ഡീന്‍ കുര്യാക്കൊസിന് വിജയവീഥി തീര്‍ത്തത്.  യു ഡി എഫും കട്ടയ്ക്ക് ഒപ്പം നിന്നു. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു ഘടകം സിറ്റിംഗ് എം പി ജോയ്സ് ജോര്‍ജ്ജിനോടുള്ള ജനങ്ങളുടെ എതിര്‍പ്പായിരുന്നു. കഴിഞ്ഞ തവണ ഒരു വഞ്ചനയിലൂടെയാണ് ജോയ്സ് സ്ഥാനാര്‍ഥി ആയതും വിജയിച്ചതെന്നുമായിരുന്നു യു ഡി എഫ് പ്രവര്‍ത്തകരും അന്ന് ജോയ്സിനെ പിന്തുണച്ച വിശ്വാസ സമൂഹവും വിശ്വസിച്ചിരുന്നത്.

Advertisment

publive-image

ജോയ്സിന്റെ സ്വന്തം അയല്‍പക്കക്കാര്‍ പോലും അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു എന്നതാണ് ശ്രദ്ധേയം. സ്വന്തം ബൂത്തില്‍ പോലും തോറ്റ കേരളത്തിലെ ഏക യു ഡി എഫ് - എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ് ജോയ്സ് ജോര്‍ജ്ജ്.

വാഴത്തോപ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ 88 -)൦ നമ്പര്‍ ബൂത്താണ് ജോയ്സിന്റെ സ്വന്തം ബൂത്ത്. ഇവിടെ 47 വോട്ടുകളുടെ ലീഡ് ആണ് ജോയ്സിന്റെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന്‍ ഡീന്‍ കുര്യാക്കോസിന് നല്‍കിയത്. കഴിഞ്ഞ തവണ ഇവിടെ 250 വോട്ടിന്റെ ലീഡായിരുന്നു ജോയ്സിന് ലഭിച്ചത്.

publive-image

അതേസമയം, ഡീന്‍ കുര്യാക്കോസിന്റെ വീടിരിക്കുന്ന പൈങ്ങോട്ടൂര്‍ കുളപ്പുറം 80 -)൦ നമ്പര്‍ ബൂത്തില്‍ ആകെ ചെയ്ത 634 വോട്ടുകളില്‍ 528 വോട്ടുകളും ഡീനിന് ലഭിച്ചു. ജോയ്സിന് ഇവിടെ ആകെ കിട്ടിയത് 98 വോട്ട് മാത്രം.

കോണ്‍ഗ്രസിലെ കൂട്ടായ്മയായിരുന്നു വിജയത്തിന് ആദ്യ വഴിമരുന്നിട്ടത്.  ആ കൂട്ടായ്മ സ്ഥാനാര്‍ഥി ആയി ഡീന്‍ ആദ്യം മണ്ഡലത്തില്‍ കാലുകുത്തിയത് മുതല്‍ പ്രകടമായിരുന്നു. തൊടുപുഴയില്‍ പി ജെ ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഉറച്ച പിന്തുണ നല്‍കി. റോഷി അഗസ്റ്റിന്‍ വീട് കയറിയാണ് ഇടുക്കിയില്‍ വോട്ട് അഭ്യര്‍ഥിച്ചത്.

Advertisment