Advertisment

ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മുന്നണിയിലെടുത്തത് ഇടുക്കി നിലനിര്‍ത്താന്‍ ? കസ്തൂരി രംഗനും ഭൂമി കയ്യേറ്റവും ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി ! ജോയ്സിന് പകരം ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കിയില്‍ സ്ഥാനാര്‍ഥി !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  ഫ്രാന്‍സിസ് ജോര്‍ജ്ജ് ചെയര്‍മാനായ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലെടുത്തത് ഇടുക്കി ലോക്സഭാ മണ്ഡലം നിലനിര്‍ത്തുന്നത് ലക്‌ഷ്യം വച്ചെന്നു റിപ്പോര്‍ട്ട്.

Advertisment

publive-image

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങളും ഭൂമി കയ്യേറ്റ വിവാദവും മൂലം പ്രതിശ്ചായ നഷ്ടം സംഭവിച്ച ജോയ്സ് ജോര്‍ജ്ജിന് പകരം ഇവിടെ മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ രംഗത്തിറക്കാന്‍ സി പി എം ആലോചിക്കുന്നതായാണ് വിലയിരുത്തല്‍.

ജോയ്സിന് പകരം ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിച്ചാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍.

publive-image

മുമ്പ് രണ്ടു തവണ ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇവിടെ വ്യാപകമായി ബന്ധങ്ങളുണ്ട്. സഭയുടെ പിന്തുണയും ഫ്രാന്‍സിസ് ജോര്‍ജ്ജിന് ലഭിക്കും.

ജോയ്സ് ജോര്‍ജ്ജ് സ്ഥാനാര്‍ഥിയായത്‌ തന്നെ ഇടുക്കി രൂപതയുടെ പിന്തുണയിലാണെങ്കിലും ഇപ്പോള്‍ രൂപതയുമായി അത്ര നല്ല ബന്ധത്തിലല്ല അദ്ദേഹം. മാത്രമല്ല, ജോയ്സിനെ പിന്തുണച്ച ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിരമിച്ച് മാര്‍ ജോണ്‍ നെല്ലിക്കുന്നേലാണ് രൂപതയെ നയിക്കുന്നത്. അദ്ദേഹം സഭാ രാഷ്ട്രീയത്തില്‍ അമിതമായി ഇടപെടുന്നതില്‍ തല്പരനല്ല.

publive-image

മാത്രമല്ല, എം പി എന്ന നിലയില്‍ ജോയ്സ് ജോര്‍ജ്ജിന്റെ പ്രകടനങ്ങളോടു രൂപതയ്ക്കും മതിപ്പില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞാണ് ജോയ്സിനെ എം പി ആക്കിയതെങ്കിലും ആ വിഷയത്തില്‍ ചെറുവിരലനക്കാന്‍ ജോയ്സിന് കഴിഞ്ഞില്ലെന്നു പറയുന്നു.

publive-image

മാത്രമല്ല, ഭൂമി കയ്യേറ്റം സംബന്ധിച്ച കേസില്‍ എം പിയുടെ നില പരുങ്ങലിലാണ്. കോടതി ഇടപെടല്‍ ഉണ്ടായാല്‍ ജോയ്സിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഇവിടേക്ക് പരിഗണിക്കുന്നത്.

publive-image

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും ഇടത് പാര്‍ട്ടികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കി ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകും എന്ന വിലയിരുത്തലിലാണ് സി പി എം നേതാക്കള്‍.

Advertisment