Advertisment

പി ജെ ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനാക്കി മത്സരിപ്പിക്കാന്‍ ആലോചന ? ഘടകകക്ഷി നേതാവിന് സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി തര്‍ക്കം പരിഹരിക്കാന്‍ ഇടുക്കി സീറ്റ് പി ജെ ജോസഫിന് നല്‍കാന്‍ നീക്കം. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്വതന്ത്രനായി പി ജെ ജോസഫിനെ മത്സരിപ്പിക്കാനാണ് ആലോചന. ഇങ്ങനെ വന്നാല്‍ പി ജെ ജോസഫിന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവയ്ക്കേണ്ടി വരും.

Advertisment

publive-image

കൂറുമാറ്റ നിയമം ബാധകമാകാതിരിക്കാനാണിത്. പകരം തൊടുപുഴ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും.  ഇപ്പോള്‍ ഇടുക്കിയിലേക്ക് പരിഗണിക്കുന്ന ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരിലൊരാളെ തൊടുപുഴയില്‍ മത്സരിപ്പിക്കാനാണ് ധാരണ.

എന്നാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റ് ഘടകകക്ഷിയ്ക്ക് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ വ്യാപകമായ അമര്‍ഷമുണ്ട്. ഇത്തരമൊരു നീക്കമുണ്ടായാല്‍ ശക്തമായി പ്രതികരിക്കാനാണ് മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.  മുതിര്‍ന്ന നേതാക്കള്‍ പലരും പി ജെ ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകളെ ഗൌരവപൂര്‍വ്വം വീക്ഷിക്കുകയാണ്.

അതിനാല്‍ തന്നെ കോണ്‍ഗ്രസില്‍ സമവായമുണ്ടാക്കിയ ശേഷം മാത്രമേ പി ജെ ജോസഫിന്റെ സീറ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ധാരണയിലെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയൂ. അല്ലാതെ വന്നാല്‍ തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസിനുള്ളില്‍ അത് വലിയ കലാപമായി മാറും.

ടോം വടക്കനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ സ്വന്തം നേതാക്കളെ നിരാശപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ട്. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിലെ കലാപം കെട്ടടങ്ങുകയും പകരം അത് കോണ്‍ഗ്രസിലേക്ക് വ്യാപിക്കുകയും ചെയ്യും.

jose km loksabha ele
Advertisment