Advertisment

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണം - കെപിസിസി മീഡിയ ഏകോപന സമിതി. ജില്ലാകളക്ടർക്ക് പരാതി നൽകി

New Update

ഇടുക്കി:  ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണം എന്ന് കെപിസിസി മീഡിയ ഏകോപന സമിതി.  ഇതു സംബന്ധിച്ച് ജില്ലാ വരണാധികാരി കൂടി ആയ ജില്ലാകളക്ടർക്ക് പരാതി നൽകി. ഇടുക്കി ഡിസിസി അംഗവും മീഡിയ കോർഡിനേറ്ററുമായ ജിനേഷ് കുഴിക്കാട്ട് ആണ് പരാതി നൽകിയത്.

Advertisment

publive-image

പരാതിയുടെ പൂർണരൂപം:

ഇന്നലെ വോയിസ് ഓഫ് ഇടുക്കി എന്ന പേജിൽ നിന്നും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും .. അത് സംബന്ധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടു.

ഏന്നാൽ പ്രസ്തുത പേജ് പരിശോധിച്ചതിൽ നിന്നും അത് 2013 നവംബർ 15ന് ഹൈറേഞ്ച് സംരക്ഷണസമിതി തന്നെ ക്രീയേറ്റ് ചെയ്തതായും 2019 ഏപ്രിൽ 11ന് അതിന്റെ പേര് വോയ്സ് ഓഫ് ഇടുക്കി എന്ന് മാറ്റിയതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ക്കെതിരെയും കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അവരുടെ അറിവോടെയാണ് എന്നുപറഞ്ഞ് ഹൈറേഞ്ച് സംരക്ഷണ സമിതി നൽകിയ പരാതി സംശയാസ്പദമായ കാര്യമാണ് . ഇത് മനപ്പൂർവ്വം യുഡിഎഫിനെയും സ്ഥാനാർത്ഥിയേയും ലക്ഷ്യം വെച്ചുകൊണ്ട് തെറ്റായ വാർത്ത പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണ് എന്നതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ഇത് കൂടാതെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട് അതിൽ കൂടുതലും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ചില പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളും വീഡിയോകളും ഒക്കെയാണ് ഇത്തരം പ്രചരണങ്ങൾ തെരഞ്ഞെടുപ്പിന് പെരുമാറ്റചട്ടം ലംഘിക്കുന്ന രീതിയിൽ ആണോ എന്ന് പരിശോധിച്ച്

ഇതിന്മേൽ സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു

Advertisment