Advertisment

ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് ! സീറ്റ് വേണ്ടെന്നു പറഞ്ഞിട്ടും കോണ്‍ഗ്രസ് ലിസ്റ്റില്‍ കയറിക്കൂടിയ ആദ്യ വ്യക്തി !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  കേരളത്തിന്റെ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയനെ ഹൈക്കമാന്റിന് നല്‍കുന്ന ലോക്സഭാ സ്ഥാനാര്‍ഥി പാനലില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കം. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഐ എം വിജയനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

Advertisment

publive-image

അതേസമയം, ഐ എം വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതം മൂളിയിട്ടില്ല. നിലവില്‍ കേരളാ പോലീസില്‍ സര്‍വീസിലുള്ള വിജയന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് താല്പര്യക്കുറവ് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.

publive-image

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധത്തിന് വിജയന്‍ വഴങ്ങുമെന്ന പ്രതീക്ഷയാണ് കെ പി സി സിയ്ക്കുള്ളത്.  കാലങ്ങളായി സി പി എം കയ്യടക്കി വച്ചിരിക്കുന്ന ആലത്തൂര്‍ തിരികെ പിടിക്കാന്‍ രാഷ്ട്രീയത്തിനപ്പുറമുള്ള മത്സരം അനിവാര്യമാണെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിന്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും പാര്‍ട്ടിക്ക് പ്രധാനമാണ്.

publive-image

ഈ സാഹചര്യത്തിലാണ് കാലങ്ങളായി കോണ്‍ഗ്രസിന് വിജയം സമ്മാനിക്കാത്ത സീറ്റുകള്‍ കൂടി പിടിച്ചെടുക്കാന്‍ കെ പി സി സി തന്ത്രങ്ങള്‍ മെനയുന്നത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ജനപ്രിയനും കേരളത്തിന്റെ ഫുട്ബോള്‍ ഇതിഹാസവുമായ ഐ എം വിജയന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് ഉതകും എന്ന വിലയിരുത്തലിലാണ് നേതാക്കള്‍.

publive-image

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വത്തിനായി ഓരോ മണ്ഡലത്തിലും ഡസനിലേറെ നേതാക്കള്‍ മത്സരിച്ചോടുന്നതിനിടയിലാണ് സീറ്റ് വേണ്ടെന്നു പറഞ്ഞ ഐ എം വിജയന്‍റെ പേര് ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്നത്. വിജയന്‍റെ പേരിന് ഹൈക്കമാന്റ് അംഗീകാരം നല്‍കിയാല്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇടപെട്ട് വിജയനെ മത്സര രംഗത്ത് എത്തിക്കുമെന്നാണ് നിഗമനം.

publive-image

im vijayan alathur loksabha ele
Advertisment