Advertisment

സിപിഎമ്മിന്റെ ഒന്നാം മണ്ഡലത്തില്‍ കെ മുരളീധരന്റെ ശക്തമായ മുന്നേറ്റം. അടിപതറി ജയരാജന്‍

New Update

വടകര:  സി പി എം അവരുടെ ഒന്നാമത്തെ മണ്ഡലമായി കരുതിയിരുന്നത് വടകരയാണ്. പാര്‍ട്ടിയുടെ ഏറ്റവും പ്രസ്റ്റീജ് സ്ഥാനാര്‍ഥിയായിരുന്നു പി ജയരാജന്‍.  ആര് തൊട്ടാലും ജയരാജന്‍ ജയിക്കണമെന്ന് സി പി എം ആഗ്രഹിച്ചിരുന്നു. പക്ഷെ വടകരയിലും പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം കെ മുരളീധരന്റെത് വ്യക്തമായ മുന്നേറ്റമാണ്. 18.80 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ മുരളീധരന്റെ ലീഡ് 4777 ആയി.

Advertisment

publive-image

ഒരു ഘട്ടത്തില്‍ 7000 വരെ മുരളീധരന്റെ ലീഡ് ഉയരുകയും 1100 വരെ താഴുകയും ചെയ്തതാണ്. ഒടുവില്‍ വീണ്ടും 5000 ലേക്ക് ലീഡ് നില ഉയര്‍ത്തുകയാണ്. ഇതോടെ ജയരാജന്റെ വിജയത്തില്‍ സി പി എമ്മിന് വ്യക്തമായ ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെ മുരളീധരന്റെ വിജയവും അവര്‍ക്ക് അനിവാര്യമായിരുന്നു.

തെരഞ്ഞെടുപ്പിന്റെ താരപ്രചാരകനായി മാറുകയും പ്രചരണ സമിതി അധ്യക്ഷനെന്ന നിലയില്‍ ഇടുക്കിയില്‍ ചുമതലയില്‍ ഇരിക്കുകയും ചെയ്തപ്പോഴാണ് മുരളിയെ വടകരയില്‍ സ്ഥാനാര്‍ഥി ആക്കിയത്. ആ തന്ത്രം വിജയപരമായിരുന്നു എന്നതിന് തെളിവാണ് മുരളീധരന്റെ മുന്നേറ്റം.

Advertisment