കെ സുധാകരനുമായി തെറ്റി കോണ്‍ഗ്രസ് വിട്ട കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷും പാര്‍ട്ടിയും കെ സുധാകരനെ പിന്തുണച്ച് രംഗത്ത്

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, April 21, 2019

ഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് കെ സുധാകരനുമായുള്ള ഭിന്നതയെ തുടര്‍ന്ന്‍ കോണ്‍ഗ്രസ് വിട്ട് ഐക്യജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷും പാര്‍ട്ടിയും കെ സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.

രാഗേഷ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ പിന്തുണ ഇത്തവണ യു ഡി എഫിനാണ്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി കെ രാഗേഷ്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

×