Advertisment

കേരളാ കോണ്‍ഗ്രസിന്റെ രണ്ടാം സീറ്റ് ആവശ്യത്തിന് പിന്നില്‍ പി ജെ ജോസഫിന്റെ കേന്ദ്രമന്ത്രി മോഹം ! തൊടുപുഴ മകനും ? കരുതലോടെ മാണി ! രണ്ടാം സീറ്റ് കിട്ടിയാലും എംഎല്‍എ മാര്‍ മത്സരിക്കില്ലെന്നും തീരുമാനം !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസിന് ഇടുക്കിയോ ചാലക്കുടിയോ രണ്ടാം സീറ്റായി വേണമെന്ന ആവശ്യത്തിന്റെ പേരില്‍ യു ഡി എഫുമായി കൊമ്പുകോര്‍ക്കാന്‍ കെ എം മാണി ഒരുക്കമല്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ യു ഡി എഫ് യോഗത്തില്‍ കെ എം മാണിയുടെ അഭാവത്തില്‍ പി ജെ ജോസഫ് മുന്‍കയ്യെടുത്താണ് രണ്ടാം സീറ്റ് ആവശ്യം ഉന്നയിച്ചത്.  ഇത് വെറുതെ ഉന്നയിച്ചതല്ല, കിട്ടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പും ജോസഫ് നല്‍കിയിരുന്നു.

Advertisment

publive-image

എന്നാല്‍ ജോസഫിന്റെ നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന സംശയം മാണി വിഭാഗത്തിനുണ്ട്. അതിനാല്‍ തന്നെ ജോസഫിന്റെ നീക്കങ്ങള്‍ക്ക്‌ മാണി വിഭാഗത്തിന്‍റെ പിന്തുണയില്ലെന്നാണ് റിപ്പോര്‍ട്ട്.

publive-image

ഇടുക്കിയോ ചാലക്കുടിയോ കിട്ടിയാല്‍ അവിടെ മത്സരിക്കാനാണ് പി ജെ ജോസഫിന്റെ നീക്കം. യു പി എ അധികാരത്തിലെത്തിയാല്‍ കേരളാ കോണ്‍ഗ്രസിന് ലഭിക്കാവുന്ന കേന്ദ്രമന്ത്രി സ്ഥാനത്തിലാണ് ജോസഫിന്റെ കണ്ണ്‍. മാത്രമല്ല, ലോക്സഭയിലേക്ക് ജയിക്കുമ്പോള്‍ ഒഴിവുവരുന്ന തൊടുപുഴ സീറ്റില്‍ മകന്‍ അപു ജോസഫിനെ മത്സരിപ്പിച്ച് എം എല്‍ എ ആക്കാമെന്നും ജോസഫ് കരുതുന്നു. അങ്ങനെയെങ്കില്‍ മാണിയുടെ ചിലവില്‍ ഡാഡി കേന്ദ്രമന്ത്രി മകന്‍ എം എല്‍ എ എന്നതാണ് ജോസഫിന്റെ ലക്‌ഷ്യം.

publive-image

ഒരു ലക്‌ഷ്യം മനസ്സില്‍ കയറിയാല്‍ അതിന് ഏതറ്റം വരെയും പോകാന്‍ മടിക്കാത്തതാണ് ജോസഫിന്റെ ശൈലി. അങ്ങനെയാണ് 1991 ല്‍ പി സി തോമസിനെതിരെ ജോസഫ് ലോക്സഭയില്‍ മത്സരിക്കുന്നത്. അന്ന്‍ ഒരു മുന്നണിയും ജോസഫിന് സീറ്റ് കൊടുത്തില്ല. അതോടെ ജോസഫ് സ്വതന്ത്രനായി മത്സരിച്ചു. ഫലം വന്നപ്പോള്‍ ജോസഫിന് ആകെ 62000 വോട്ട് കിട്ടി. മാണി നിര്‍ത്തിയ പി സി തോമസിന്റെ ഭൂരിപക്ഷം 75000 ഉം.

വേണ്ടിവന്നാല്‍ ആ കളി വീണ്ടും ആവര്‍ത്തിക്കാനും ജോസഫ് മടിക്കില്ലെന്ന് വിശ്വസിക്കുന്നവര്‍ കേരളാ കോണ്‍ഗ്രസിനുണ്ട്. പക്ഷേ, ജോസഫ് ഏത് കളി കളിച്ചാലും അത് ഗൌനിക്കാനില്ലെന്നതാണ് മാണിയുടെ നയം. പാര്‍ട്ടിക്കകത്ത് നിന്നുകൊണ്ട് പി ജെ ജോസഫ് ആയാലും അതിരുവിട്ട് കളിച്ചാല്‍ പടിക്ക് പുറത്താക്കുമെന്നതാണ് മാണിയുടെ നിലപാട്.

publive-image

അതിനാല്‍ തന്നെ രണ്ടു സീറ്റ് എന്ന ആവശ്യം തള്ളിക്കളയില്ലെങ്കിലും സീറ്റ് ചര്‍ച്ചകള്‍ മുന്നണി സംവിധാനത്തിന്റെ സൗഹൃദ കൂട്ടായ്മയെ ബാധിക്കുന്ന ഘട്ടം വന്നാല്‍ മാണി നിലപാട് വ്യക്തമാക്കും. ജോസഫിന് അതനുസരിക്കേണ്ടിയും വരും.

മറ്റൊന്ന്, കേരളാ കോണ്‍ഗ്രസിന് ഇനിയും രണ്ടാം സീറ്റ് നല്‍കിയാലും ജോസഫ് ഉള്‍പ്പെടെ എം എല്‍ എമാര്‍ ആര്‍ക്കും സീറ്റ് നല്കില്ലെന്നതാണ് കേരളാ കോണ്‍ഗ്രസ് നിലപാട്.

publive-image

എം എല്‍ എമാര്‍ക്ക് അവസരം ലഭിച്ചതാണ്. ഇനി അവസരം ലഭിക്കാതെ കാത്ത് നില്‍ക്കുന്നവര്‍ക്കാണ് അടുത്ത അവസരം ലഭിക്കുക. അതല്ലാതെ എം എല്‍ എമാരെ രാജിവയ്പ്പിച്ച് മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് ഒരുക്കമല്ല. മാത്രമല്ല, കേരളാ കോണ്‍ഗ്രസിന് 2 സീറ്റ് കിട്ടിയാല്‍ ഒന്ന് വീതം മാണിയും ജോസഫിനും എന്നതല്ല മാണിയും ജോസഫും തമ്മിലുള്ള ധാരണ.

കേരളാ കോണ്‍ഗ്രസിന് 4 സീറ്റ് കിട്ടുമ്പോള്‍ 3 മാണിക്കും 1 ജോസഫിനും എന്നതാണ് കേരളാ കോണ്‍ഗ്രസ് ഐക്യ സമയത്ത് ഉണ്ടാക്കിയ ധാരണ. അതുപ്രകാരം ലോക്സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. യു ഡി എഫുമായി കലഹിക്കാന്‍ ജോസഫ് ഒരുങ്ങിയാല്‍ അതിന് മോന്‍സ് ജോസഫിന്റെ പോലും പിന്തുണ ഉണ്ടാകില്ലെന്നാണ് സൂചന. യു ഡി എഫിന്റെ സാധുതകളെ സാധിക്കുന്ന ഒരു നിലപാടിനും നിലവിലുള്ള ഘടകകക്ഷികള്‍ ഒരുക്കമല്ല.

jose km loksabha ele kottayam ele 2019
Advertisment