Advertisment

കോട്ടയം സീറ്റില്‍ അവകാശവാദം ഇപ്പോഴില്ല. നേരത്തെ ചോദിച്ചിരുന്നു. ഇനി വിജയമാണ് പ്രധാനം. കോട്ടയം സീറ്റ് കുഴച്ചുമറിച്ചാലേ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നില്ല - നിലപാട് വ്യക്തമാക്കി മോന്‍സ് ജോസഫ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കോട്ടയം സീറ്റിനെ സംബന്ധിച്ച് നിലവില്‍ ജോസഫ് വിഭാഗം അവകാശവാദം തുടരുന്നില്ലെന്നു മോന്‍സ് ജോസഫ് എം എല്‍ എ.  കോട്ടയം, ഇടുക്കി ഉള്‍പ്പെടെയുള്ള എല്ലാ സീറ്റുകളിലും യു ഡി എഫിന്റെ വിജയമാണ് ഇപ്പോഴത്തെ ലക്‌ഷ്യം.  കോട്ടയം സീറ്റില്‍ നേരത്തെ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം അങ്ങനൊരു നിലപാട് നിലവിലില്ല.

Advertisment

publive-image

കോട്ടയം സീറ്റ് കുഴച്ചുമറിച്ചാല്‍ മാത്രമേ കേരളാ കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ എന്ന ധാരണ ശരിയല്ല. പ്രശ്ന പരിഹാരത്തിന് വേറെയും മാര്‍ഗ്ഗങ്ങളുണ്ട്‌. അക്കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉള്ളതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

ഇതോടെ കോട്ടയം സീറ്റ് വെച്ചുമാറി പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നുള്ള മാധ്യമ വാര്‍ത്തകളാണ് മോന്‍സ് ജോസഫ് കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കി തള്ളിയിരിക്കുന്നത്. കോട്ടയം സീറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ ആവശ്യം ഇപ്പോള്‍ നിലവിലില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോന്‍സ് ജോസഫ്.

ഇതോടെ പ്രശ്ന പരിഹാരത്തിന് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത് രാഷ്ട്രീയ പരിഹാരമാണെന്ന സംശയവും ശക്തമായി. പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇതിനു പിന്നില്‍.

jose km loksabha ele
Advertisment