Advertisment

കേരളത്തില്‍ പ്രചരണ മികവുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങള്‍ പാലക്കാടും ആലത്തൂരുമെന്ന് സര്‍വേ വിലയിരുത്തല്‍. അട്ടിമറി മുന്നേറ്റം ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തി. എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ മൂന്നാം സര്‍വെയില്‍ ചില മണ്ഡലങ്ങള്‍ തലകീഴ് മറിഞ്ഞു

New Update

തിരുവനന്തപുരം:  പ്രചരണത്തിലൂടെ സംസ്ഥാനത്ത് യുഡിഎഫ് ഏറ്റവും വലിയ മുന്നേറ്റം നടത്തിയ മണ്ഡലങ്ങള്‍ പാലക്കാടും ആലത്തൂരുമെന്ന് എ ഐ സി സി നിരീക്ഷക സംഘത്തിന്റെ വിലയിരുത്തല്‍. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായിരുന്ന പാലക്കാട് ജില്ലയിലെ രണ്ടു മണ്ഡലങ്ങളും ഇപ്പോള്‍ വിജയം ഉറപ്പിച്ച മണ്ഡലങ്ങളുടെ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

എ ഐ സി സിയ്ക്ക് വേണ്ടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ആദ്യ 2 സര്‍വേകളിലും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളുടെ ലിസ്റ്റിലായിരുന്നു പാലക്കാട് ഉള്‍പ്പെടുത്തിയിരുന്നത്.

publive-image

എന്നാല്‍ മൂന്നാമത് സര്‍വെയില്‍ ജയസാധ്യതയില്‍ പാലക്കാട് പത്താം സ്ഥാനത്തെത്തി. ആലത്തൂര്‍ ആദ്യ റൗണ്ട് മുതല്‍ അമ്പതിനായിരത്തിനുമേല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളുടെ ലിസ്റ്റിലായിരുന്നു. ഇവിടെ രമ്യ ഹരിദാസ് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും 50000 ഭൂരിപക്ഷം ലഭിക്കുന്ന കാറ്റഗറിയില്‍ തന്നെ തുടരുകയാണ്. ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളാണ് ആദ്യ വിഭാഗത്തിലുള്ളത്.

ആദ്യം 20 -)൦മത്തെ മണ്ഡലമായിരുന്ന പാലക്കാട് അവസാന ഘട്ടത്തില്‍ 10 -)൦ സ്ഥാനത്തെത്തിയതാണ് സര്‍വെയില്‍ ഏറ്റവും ശ്രദ്ധേയം. ഇരുപത്തിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കോണ്‍ഗ്രസ് സര്‍വേ പ്രവചിക്കുന്നത്. ഇരുപത് മണ്ഡലങ്ങളിലും ജയസാധ്യതയുണ്ടെങ്കിലും ൩ മണ്ഡലങ്ങള്‍ ഇപ്പോഴും ഡേയ്ഞ്ചര്‍ സോണില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ വിലയിരുത്തല്‍.

നേരത്തെ ജയസാധ്യതയില്‍ ആദ്യ പത്ത് മണ്ഡലങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ചാലക്കുടിയാണ് ഏറ്റവും ദയനീയമായ നിലയില്‍ പിന്നോക്കം പോയതെന്നാണ് വിലയിരുത്തല്‍. വിജയസാധ്യത പറയുമ്പോഴും ഇരുപതാമത്തെ സാധ്യതയിലേക്ക് ചാലക്കുടി മണ്ഡലമാണ് മാറിയിരിക്കുന്നത്. എന്നാല്‍ അവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയേക്കാള്‍ നെഗറ്റീവ് ഫാക്ടുകള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കുണ്ടെന്നതാണ് ഇപ്പോഴും യു ഡി എഫിന് പ്രതീക്ഷ നല്‍കുന്നത്.

publive-image

സംസ്ഥാനത്ത് ഏറ്റവും ചിട്ടയായ പ്രവര്‍ത്തനം നടന്നത് പാലക്കാട് ആണത്രേ. ജയസാധ്യതയിലുള്ള മുന്നേറ്റം പ്രവര്‍ത്തന മികവിന്റെ ഫലമാണെന്ന് വിലയിരുത്തുന്നു.

മറ്റ്‌ മണ്ഡലങ്ങളില്‍ യു ഡി എഫ് തരംഗത്തിന്റെ ഭാഗമായോ യു ഡി എഫിന് സ്വാഭാവികമായുള്ള മുന്‍തൂക്കത്തിന്റെ ഭാഗമായോ ആണ് മുന്നേറ്റം എന്ന് വിലയിരുത്തുമ്പോള്‍ പാലക്കാട്ടെയും ആലത്തൂരിലെയും മുന്നേറ്റം വ്യത്യസ്തമാണെന്നാണ് വിലയിരുത്തല്‍. ആലത്തൂരില്‍ സ്ഥാനാര്‍ഥിയുടെ മികവു പ്രചരണ മുന്നേറ്റത്തിന് സഹായകമായപ്പോള്‍ പാലക്കാട് സ്ഥാനാര്‍ഥിയുടെ മികവും ചിട്ടയായ പ്രവര്‍ത്തനവും യു ഡി എഫ് മുന്നേറ്റത്തിന് ഗുണകരമായതായി സര്‍വേ പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 25 ദിവസങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ 400 കിലോമീറ്ററുകള്‍ നടത്തിയ ജയ്ഹോ പദയാത്രയിലൂടെ ജില്ലയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മികവിലായിരുന്നു എന്നതാണ് ശ്രദ്ധേയം. യാത്ര നയിച്ച ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠനാണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി.

publive-image

17 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് സ്വകാര്യ ഏജന്‍സി എ ഐ സി സിയ്ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. അതില്‍ 5 മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

വയനാട്, കോട്ടയം, മലപ്പുറം, എറണാകുളം, പൊന്നാനി മണ്ഡലങ്ങളാണ് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമുള്ള വിഭാഗത്തിലുള്ളത്. അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന 7 മണ്ഡലങ്ങളുണ്ട്‌. അതിനും പുറമേ ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ ഒന്ന് മുതല്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിലാണ് ആദ്യ പത്തിലെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ചാലക്കുടി ഇരുപതാമതായതും ആദ്യം ഇരുപതാം സ്ഥാനത്തായിരുന്ന പാലക്കാട് പത്താം സ്ഥാനത്തെത്തിയിരിക്കുന്നതും.

vk sreekandan
Advertisment