Advertisment

കൊടിക്കുന്നില്‍ സുരേഷിന് വീണ്ടും മത്സരിക്കാന്‍ ഹൈക്കമാന്റിന്റെ അനുമതി ! പാര്‍ട്ടി പദവി ലഭിച്ചപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനാലോചിച്ച കൊടിക്കുന്നില്‍ വീണ്ടും രംഗത്തെത്തിയത് 'കേന്ദ്രമന്ത്രി' മോഹവുമായി !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പിയ്ക്ക് മാവേലിക്കരയില്‍ വീണ്ടും മത്സരിക്കാന്‍ എ ഐ സി സിയുടെ അനുമതി ലഭിച്ചതായി സൂചന. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കില്ലെന്ന മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വീണ്ടും മത്സരിക്കില്ലെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.

Advertisment

publive-image

എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൊടിക്കുന്നില്‍ വീണ്ടും മത്സരിക്കാന്‍ അനുമതി തേടി ഹൈക്കമാന്റിനെ സമീപിക്കുകയായിരുന്നു.

publive-image

കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും എന്ന സാഹചര്യം സംജാതമായതോടെയാണ് കൊടിക്കുന്നില്‍ ഉള്‍പ്പെടെ ദേശീയ തലത്തില്‍ മുമ്പ് മാറി നില്‍ക്കാന്‍ തീരുമാനിച്ച പലരും വീണ്ടും ദേശീയ തലത്തില്‍ സജീവമാകാന്‍ തീരുമാനിച്ചത്.

publive-image

മാത്രമല്ല, കോണ്‍ഗ്രസിലെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും സീനിയര്‍ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്ഥാനമാണ് കൊടിക്കുന്നില്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തില്‍ കൊടിക്കുന്നില്‍ ഉറച്ചു നില്‍ക്കുകയാണ്.

publive-image

7 തവണ മത്സരിക്കുകയും ഒരിക്കല്‍ കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്ത കൊടിക്കുന്നിലിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഇത്തവണ ഉയര്‍ന്നിട്ടുണ്ട്. എഴുകോണ്‍ നാരായണന്‍, എന്‍ കെ സുധീര്‍ എന്നിവരാണ് ഇവിടെ മത്സരിക്കാന്‍ കാത്തിരിക്കുന്നവര്‍. എന്നാല്‍ കൊടിക്കുന്നില്‍ വീണ്ടും സീറ്റുറപ്പിച്ചതോടെ ഇവര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വരും.

publive-image

kodikkunnil loksabha ele
Advertisment