Advertisment

ദേശീയ ശ്രദ്ധയാകര്‍ഷിച്ച ബൈപ്പാസ് ഉദ്ഘാടനത്തിന് പിന്നാലെ രാജ്യത്തെ അഞ്ചാമത്തെ മികച്ച പാര്‍ലമെന്‍റംഗമെന്ന അവാര്‍ഡും. പ്രേമചന്ദ്രന് ഇതില്‍പ്പരം എന്തുവേണം ? പക്ഷേ, ജനകീയനായ കെ എന്‍ ബാലഗോപാലിനെയിറക്കി പ്രേമചന്ദ്രനെ തളയ്ക്കാന്‍ സിപിഎം. കെ സുരേന്ദ്രനെയോ ശ്രീധരന്‍പിള്ളയെയോ രംഗത്തിറക്കി അങ്കംകുറിക്കാന്‍ ബിജെപിയും. മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപിയും. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി കൊല്ലം 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  ഇത്തവണ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാകും കൊല്ലം.  മൂന്ന്‍ മുന്നണികളും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ കൊല്ലത്ത് സിറ്റിംഗ് എം പി വീണ്ടും സീറ്റുറപ്പിച്ചു. യു ഡി എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് സീറ്റില്‍ ആര്‍ എസ് പി അവരുടെ സ്ഥാനാര്‍ഥിയായി എന്‍ കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു.

Advertisment

publive-image

ഇതോടെ കൊല്ലത്ത് മത്സര ചിത്രം തെളിയുകയാണ്. കേരളത്തിലെ ഒന്നാം നമ്പര്‍ എം പി മത്സരിക്കുന്ന മണ്ഡലം എന്നതാണ് കൊല്ലത്തിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം ലോക്സഭയിലെ 54 എം പിമാരില്‍ ഏറ്റവും മികച്ച 25 പേരെ തെരഞ്ഞെടുത്തതില്‍ രാജ്യത്ത് 5 -)൦മതായിരുന്നു പ്രേമചന്ദ്രന്‍.

ഇതോടെ എം പി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ സമ്പൂര്‍ണ്ണ വിജയമായിരുന്നെന്ന് അവകാശപ്പെടുകയാണ് യു ഡി എഫ്. എന്നാല്‍ അതിനുള്ള മറുപടി ഇടത് പക്ഷത്തിന്റെ കെ എന്‍ വേണുഗോപാലായിരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

publive-image

സി പി എമ്മും ഇടത് മുന്നണി സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ പ്രാഥമിക ഘട്ടം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിനെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണ് സി പി എമ്മില്‍ മുന്‍തൂക്ക൦. ബാലഗോപാല്‍ ഇതിനോടകം മണ്ഡലത്തില്‍ സജീവവുമാണ്.

മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ മറ്റൊരു നേട്ടം കൂടിയുണ്ട് പ്രേമചന്ദ്രന് മുതല്‍ക്കൂട്ടായി. 13 കിലോമീറ്ററിലേറെ വരുന്ന കൊല്ലം ബൈപ്പാസ്. ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പിന് സാഹചര്യമൊരുക്കാതെ പ്രധാനമന്ത്രിയെ തന്നെ കൊല്ലത്ത് എത്തിച്ച് ബൈപ്പാസ് ഉദ്ഘാടനത്തിന് സംസ്ഥാന തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് പ്രേമചന്ദ്രന്റെ തന്ത്രമാണ്.

publive-image

മോഡിയെ കൊണ്ടുവന്നത് ബി ജെ പി ആണെന്ന് അവകാശപ്പെടാമെങ്കിലും അതിന് പിന്നിലെ അണിയറ നീക്കങ്ങള്‍ പ്രേമചന്ദ്രന്റേതായിരുന്നെന്ന് സി പി എം തന്നെ വിളിച്ച് പറഞ്ഞു. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന സ്ഥാനാര്‍ഥിയ്ക്ക് ഇതില്‍പ്പരം ഒരു തുടക്കം വേറെ ലഭിക്കാനില്ല.

ഫലത്തില്‍ ബൈപ്പാസ് ഉദ്ഘാടനം പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം തന്നെയായി മാറി.  ആ തരംഗം ചോര്‍ന്നുപോകാതിരിക്കാനാണ് ആര്‍ എസ് പി തിടുക്കത്തില്‍ പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

publive-image

അതേസമയം, കൊല്ലത്ത് ഇടതുപക്ഷത്തിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. ഭൂരിപക്ഷ സമുദായ വോട്ടുകള്‍ വിധി നിര്‍ണ്ണയിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും നിലപാടുകള്‍ നിര്‍ണ്ണായകം. വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതിനാല്‍ എസ് എന്‍ ഡി പി വോട്ടുകള്‍ സി പി എം പ്രതീക്ഷിക്കുന്നുണ്ട്.

കെ എന്‍ ബാലഗോപാലിന്റെ സഹോദരന്‍ കലത്തൂര്‍ മധു എന്‍ എസ് എസ് ഡയരക്ടര്‍ ബോര്‍ഡ് അംഗമാണ്. അതിനാല്‍ എന്‍ എസ് എസ് വോട്ടുകളെ സ്വാധീനിക്കാന്‍ ബാലഗോപാലിന് കഴിയുമെന്ന് വിശ്വസിക്കുന്നവരും സി പി എമ്മില്‍ ഏറെയുണ്ട്.

publive-image

എന്നാല്‍ ഈ സാധ്യതകളൊക്കെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് ബി ജെ പി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ പ്രധാനമന്ത്രിയെ എത്തിക്കാന്‍ ബി ജെ പി മുന്നില്‍ നിന്നത് ഈ ലക്‌ഷ്യം വച്ചാണ്. സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നീ പ്രമുഖ സ്ഥാനാര്‍ഥികളിലൊരാളെ കൊല്ലത്ത് നിര്‍ത്താനാണ് ബി ജെ പിയുടെ നീക്കം.

സുരേഷ് ഗോപിക്ക് താല്പര്യക്കുറവുണ്ട്. ഒരു മിനക്കേടുമില്ലാതെ കിട്ടിയ രാജ്യസഭാംഗത്വം വെറുതെ കളയാന്‍ അദ്ദേഹം ഒരുക്കമല്ല. എങ്കില്‍ കെ സുരേന്ദ്രനെയോ ശ്രീധരന്‍ പിള്ളയെയോ കൊല്ലത്ത് രംഗത്തിറക്കാനാണ് ആലോചന. അങ്ങനെയെങ്കില്‍ ശക്തരായ സ്ഥാനാര്‍ഥികളുടെ ഏറ്റുമുട്ടലില്‍ കൊല്ലം ശ്രദ്ധാകേന്ദ്രമായി മാറും.

nk premachandran kollam ele
Advertisment