Advertisment

കോട്ടയത്ത് മാണിസാറില്ലാതെ അരനൂറ്റാണ്ടിനിടെ ഒരു തെരഞ്ഞെടുപ്പ് കാലം ! അനാരോഗ്യം മറന്ന് ചാഴികാടന്റെ പ്രചരണത്തിനിറങ്ങാന്‍ തിടുക്കം കൂട്ടി മാണിയും ! മാണിയും ഡോക്ടറുടെ താക്കീതും കോട്ടയം തെരഞ്ഞെടുപ്പും !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  തെരഞ്ഞെടുപ്പെന്ന് പറഞ്ഞാല്‍ കെ എം മാണിക്ക് ഹരമാണ്. ചര്‍ച്ചകളും സീറ്റ് വിഭജനവും പ്രചരണത്തിന്റെ മുന്നൊരുക്കങ്ങളും തുടങ്ങി എല്ലാത്തിനും നേതൃത്വം മാണിസാര്‍ നേരിട്ടാണ്. പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ചര്‍ച്ചകളും സമ്മേളനങ്ങളും യോഗങ്ങളുമെല്ലാം മാണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണ്.

Advertisment

publive-image

എന്ത് അനാരോഗ്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലമായാല്‍ കെ എം മാണിക്ക് ഒരു പ്രത്യേക ഊര്‍ജ്ജമാണ്. രാവിലെ മുതല്‍ പാലാ വീട്ടിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. പരാതിയും പരിഭവങ്ങളും കുറ്റങ്ങളും കുറവുകളുമൊക്കെ പ്രവര്‍ത്തകര്‍ നിരത്തുന്നത് ശ്രദ്ധയോടെ കേട്ടും പരിഹരിച്ചും അല്പം ശാസിക്കാനുള്ളതാണെങ്കില്‍ അങ്ങനെയുമൊക്കെ എല്ലാം ഒതുക്കും. പിന്നെ വീടിനുള്ളില്‍ കയറി രഹസ്യമായ സംസാരിക്കാനുള്ള  നേതാക്കന്മാരെ ഫോണില്‍ വിളിച്ച് ചര്‍ച്ചകള്‍.

അതും കഴിഞ്ഞാല്‍ പിന്നെ കളത്തിലേയ്ക്ക് ഇറങ്ങുകയാണ് മാണി സാറിന്‍റെ പതിവ്. തെരഞ്ഞെടുപ്പായാല്‍ കുടുംബ സമ്മേളനങ്ങള്‍ ഒഴിവാക്കാനാകാത്തതാണെന്നാണ് മാണിയന്‍ തിയറി.  അതിനിടെ പാര്‍ട്ടി ചര്‍ച്ചകള്‍, മീറ്റിങ്ങുകള്‍, സ്ഥാപനങ്ങളിലെ സന്ദര്‍ശനങ്ങള്‍ അങ്ങനെ പോകും പരിപാടികള്‍.

എന്നാല്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയിട്ടും കെ എം മാണി പ്രചരണ രംഗത്ത് സജീവമല്ല.  അനാരോഗ്യത്തെ തുടര്‍ന്ന്‍ ആശുപത്രിയിലായിട്ടും മാണിയുടെ അസ്വസ്തത രോഗകാരണങ്ങളാലല്ല. പകരം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കാളിയാകാന്‍ കഴിയാത്തതിനാലാണ്. ആശുപത്രിയില്‍ ഡോക്ടര്‍മാരോട് എല്ലാ ദിവസവും തിരക്കുന്ന ഏക കാര്യം എന്ന് പോകാനാകുമെന്നാണ്.

publive-image

മകന്‍ ജോസ് കെ മാണിയുടെ ഒഴിവില്‍ മാനസപുത്രന്‍ തോമസ്‌ ചാഴികാടന്‍ ആണ് ഇത്തവണ കോട്ടയത്തെ സ്ഥാനാര്‍ഥി. താന്‍ എത്തിയില്ലെങ്കില്‍ ടോമി എന്ത് വിചാരിക്കുമെന്ന് ആശുപത്രിയിലാണെങ്കിലും മാണിസാറിന്റെ ചിന്ത.

അതിനാല്‍ ദിവസവും രണ്ടു നേരം ചാഴികാടന് മാണി സാറിന്‍റെ വിളിയെത്തും. ഓരോ ദിവസത്തെയും കാര്യങ്ങള്‍ വിശദീകരിച്ച് നല്കണം. നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ വരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞുകൊടുക്കാന്‍ മാണിസാറിനേക്കാള്‍ വലിയൊരു ഗുരു ഇന്ത്യയില്‍ തന്നെ വേറെയില്ലെന്നാണ് തോമസ്‌ ചാഴികാടന്‍ പറയുന്നത്.

പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ മാണിസാര്‍ തിടുക്കം കൂട്ടുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അനുവദിക്കുന്നില്ല. പൂര്‍ണ്ണ വിശ്രമമാണെങ്കില്‍ വീട്ടില്‍ പോകാം എന്ന് 4 ദിവസം മുമ്പേ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ അതിന് സമ്മതിച്ചിട്ടില്ല. കാരണം അദ്ദേഹം അങ്ങനെ വീട്ടിലിരിക്കില്ലെന്ന് വീട്ടുകാര്‍ക്കറിയാം.

publive-image

പാലായിലേക്ക് വരാനാണ് അദ്ദേഹത്തിന് തിടുക്കമെങ്കിലും പാലാ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കും ബഹളവുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തല്‍ക്കാലം കൊച്ചിയില്‍ തുടരാനാണ് വീട്ടുകാരുടെ നിര്‍ദ്ദേശം. അങ്ങനെ വന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിനിറങ്ങാന്‍ കഴിയില്ലല്ലോ എന്ന സങ്കടമാണ് മാണിസാറിന്.

എങ്കിലും വെള്ളിയാഴ്ചയും ഇടയ്ക്ക് ചില ദിവസങ്ങളിലുമായി പാലായിലും മറ്റുമായി നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ തന്നെയാണ് മാണി സാറിന്‍റെ തീരുമാനം. അടുത്ത ദിവസം പാലായിലെത്തിയശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആകുന്നത്.

kottayam ele 2019
Advertisment