Advertisment

രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിലെത്തണം: ഉമ്മൻ ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എം.എൽ എ. ആന്ധ്രയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാറിലിരുന്ന് തയ്യാറാക്കിയ വീഡിയോയിലാണ് ഇത് സംബന്ധിച്ച് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. ഈ വീഡിയോ യു.ഡി.എഫ് കൺവൻഷനിൽ പ്രദർശിപ്പിച്ചു.

Advertisment

publive-image

രാജ്യത്ത് ഒരു തവണ കൂടി ബിജെപി അധികാരത്തിൽ എത്തിയാൽ രാജ്യത്തെ ജനാധിപത്യം തന്നെ ഇല്ലാതാകും. അത്രത്തോളം ദുഷിച്ച ഭരണമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉൾക്കൊണ്ടു തന്നെ പ്രവർത്തകർ രംഗത്തിറങ്ങണം.

ഇരുപത് വർഷം തന്നോടൊപ്പം ഒരു നിയമസഭയിൽ ഒന്നിച്ചുണ്ടായിരുന്ന ആളാണ് ചാഴിക്കാടൻ. അദേഹത്തിന്റെ പാർലമെന്ററി രംഗത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ജോസ് കെ മാണി എംപി ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ തോമസ് ചാഴിക്കാടൻ വിജയിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

kottayam ele 2019
Advertisment