Advertisment

കോട്ടയത്ത് ചാഴികാടന്റെ പ്രചരണത്തിനായി മൂന്നാഴ്ച കൊണ്ട് സംഘടിപ്പിക്കുന്നത് 700 യു ഡി എഫ് കുടുംബസംഗമങ്ങള്‍ !

New Update

കോട്ടയം:  കോട്ടയത്ത് യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്നത് 700 കുടുംബ സംഗമങ്ങള്‍. രണ്ടു ബൂത്തുകള്‍ക്ക് ഒരു കുടുംബയോഗം എന്ന നിലയില്‍ കുടുംബയോഗങ്ങള്‍ വിളിക്കാനാണ് തീരുമാനം. ഒരാഴ്ച മുമ്പേ കുടുംബ യോഗങ്ങള്‍ തുടങ്ങി കഴിഞ്ഞു. നൂറിലേറെ കുടുംബ യോഗങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

യു ഡി എഫിന്റെ നിയോജക മണ്ഡലം, ജില്ലാ നേതാക്കള്‍ വരെ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തിയാണ് കുടുംബ സംഗമങ്ങള്‍ നടക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വര്‍ഷ൦ മുമ്പ് കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 450 ഓളം കുടുംബ സംഗമങ്ങള്‍ നടത്തിയിരുന്നു. കെ എം മാണിയും ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമെയാണ് പെസഹാ വ്യാഴാഴ്ചയ്ക്കകം പൂര്‍ത്തിയാകുന്ന തരത്തില്‍ മൂന്നാഴ്ചകള്‍ കൊണ്ട് 700 യു ഡി എഫ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം. അടിത്തട്ട് മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടുംബ സംഗമങ്ങള്‍. ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കങ്ങളോടെയാണ് നേതാക്കളുടെ പ്രസംഗങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി കുടുംബ സംഗമങ്ങള്‍ നടക്കുന്നത്.

Advertisment