Advertisment

എഐസിസിയെയും കെപിസിസിയെയും മാധ്യമങ്ങളെയും തോല്‍പ്പിച്ച് പോരാട്ട വിജയം നേടിയ വി കെ ശ്രീകണ്ഠനും, പിടിച്ചുവാങ്ങിയ സീറ്റില്‍ ഏക തോല്‍വി ഏറ്റുവാങ്ങിയ ഷാനിമോളും നാളെ കെപിസിസി യോഗത്തിലേക്ക് ! രാഹുല്‍ ഗാന്ധി ഒഴികെയുള്ള നിയുക്ത എംപിമാര്‍ നാളെ ഇന്ദിരാ ഭവനിലേക്ക് !

New Update

പാലക്കാട്:  എ ഐ സി സിയും കെ പി സി സിയും സര്‍വേകളും മാധ്യമങ്ങളും ഇടതുപക്ഷം വിജയം പ്രഖ്യാപിച്ച മണ്ഡലത്തില്‍ പ്രവര്‍ത്തക മികവും വ്യക്തിപ്രഭാവവും കൊണ്ട് പോരാട്ട വിജയം നേടിയ വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാളെ കെ പി സി സി ആസ്ഥാനത്ത്.

Advertisment

കെ പി സി സിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുക്കാനാണ് സ്ഥാനാര്‍ഥികളുടെ വരവ്. ഓടിനടന്ന് സീറ്റ് പിടിച്ചുവലിച്ചുവാങ്ങി 19 ലും വന്‍ വിജയങ്ങള്‍ നേടിയിട്ടും ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

publive-image

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 16 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. അതില്‍ 15 ഉം വിജയിച്ചു. ഇവരില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ളവര്‍ നാളെ നടക്കുന്ന കെ പി സി സി മീറ്റിംഗില്‍ പങ്കെടുക്കും.

കേരളത്തിലെ വിജയങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയ വി കെ ശ്രീകണ്ഠനും ഏക തോല്‍വിക്കാരി ഷാനിമോള്‍ ഉസ്മാനും തന്നെയാണ് നാളത്തെ മീറ്റിംഗിലെ താരങ്ങള്‍ !

കേരളത്തിലെ യു ഡി എഫ് നേതാക്കളില്‍ പി കെ കുഞ്ഞാലിക്കുട്ടി മാത്രമാണ് പാലക്കാട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി യു ഡി എഫിന്റെ അവലോകന യോഗത്തില്‍ പറഞ്ഞത്. മറ്റ്‌ മുതിര്‍ന്ന നേതാക്കളൊക്കെ 16 ഉം 18 ഉം വരെയും സീറ്റുകള്‍ നേടിയേക്കാം എന്നായിരുന്നു പ്രവചിച്ചത്. പോകുന്ന മണ്ഡലങ്ങളില്‍ ആദ്യത്തേതും പാലക്കാടായിരുന്നു.

publive-image

നേരെ ചൊവ്വേ പറഞ്ഞത് സത്യംഓണ്‍ലൈന്‍

അതേസമയം, മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും അവരുടെ സര്‍വേകളും പാലക്കാട് ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായി വിധിയെഴുതിയപ്പോള്‍ പാലക്കാട് വിജയം പ്രവചിച്ചത് സത്യം ഓണ്‍ലൈനും ഏതാനും മറ്റ്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമായിരുന്നു.

സത്യം ഓണ്‍ലൈന്റെ ലോക്സഭാ ഇലക്ഷന്‍ പേജില്‍ പാലക്കാട്ട് യു ഡി എഫ് വിജയം പ്രവചിച്ച് എഴുതിയ നിരവധി വാര്‍ത്തകള്‍ വോട്ടെടുപ്പ് സമയത്തും അതിനുശേഷവും പ്രസിദ്ധീകരിച്ചത് ഇപ്പോഴും ലഭ്യമാണ്. പാലക്കാട് നേരിട്ട് നടത്തിയ വിലയിരുത്തലുകളുടെയും ഇലക്ഷന്‍ ഡസ്കിനുവേണ്ടി മാത്രം നടത്തിയ സര്‍വേകളുടെയും അടിസ്ഥാനത്തിലായിരുന്നു സത്യം റിപ്പോര്‍ട്ടുകള്‍.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പരാജയപ്പെട്ടിടത്താണ് സത്യം ഓണ്‍ലൈന്‍ ഈ വിജയകരമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ആലത്തൂരിലും കാസര്‍കോടും ആറ്റിങ്ങലിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലുംവരെ ഈ വിജയങ്ങള്‍ രേഖപ്പെടുത്തിയത് പഴയ റിപ്പോര്‍ട്ടുകളിലുണ്ട്.

publive-image

വിജയത്തിന് കളമൊരുക്കിയത് സ്ഥാനാര്‍ഥി നിര്‍ണ്ണയം

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാലിച്ച കൃത്യത തന്നെയാണ് യു ഡി എഫിന്റെ വിജയത്തിന് പ്രധാന കാരണമായി മാറിയത്. കെ വി തോമസിന് സീറ്റ് നിഷേധിച്ച് അവിടെ ഹൈബി ഈഡനെ രംഗത്തിറക്കിയത് യുവതലമുറയെ ആവേശത്തിലാക്കി. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെയും ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെയും പാലക്കാട് വി കെ ശ്രീകണ്ഠന്റെയും വടകരയില്‍ കെ മുരളീധരന്റെയും സ്ഥാനാര്‍ഥിത്വങ്ങള്‍ മറ്റ്‌ മണ്ഡലങ്ങളില്‍ വരെ ആവേശമായി.

പത്തനംതിട്ടയില്‍ മത്സരിച്ച ആന്റോ ആന്റണിയും ചാലക്കുടിയില്‍ മത്സരിച്ച ബെന്നി ബെഹന്നാനും മികച്ച സ്ഥാനാര്‍ഥികളെന്ന് പറയാനാകില്ലെങ്കിലും ശബരിമലയും മണ്ഡലത്തിലെ യു ഡി എഫ് മേല്‍ക്കോയ്മയും പത്തനംതിട്ടയില്‍ ആന്റോയ്ക്ക് തുണയായി.

ഇന്നസെന്റിനോടുള്ള ജനത്തിന്റെ കടുത്ത എതിര്‍പ്പും മണ്ഡലത്തിലെ യു ഡി എഫ് മേല്‍ക്കോയ്മയും ബെന്നി ബെഹന്നാനും നേട്ടമായി. ചാലക്കുടിക്കാര്‍ ഇന്നസെന്റിനെ തോല്‍പ്പിക്കാന്‍ പി സി ചാക്കോയ്ക്ക് പോലും വോട്ട് ചെയ്യാന്‍ തയാറായിരുന്നത്രെ  !

 

loksabha ele 2019 cong
Advertisment