Advertisment

22 വര്‍ഷം എം പി, 8 വര്‍ഷം എംഎല്‍എ, 1 തവണ കേന്ദ്രമന്ത്രി, ഒരു തവണ സംസ്ഥാന മന്ത്രി, 5 വര്‍ഷം പി എ സി ചെയര്‍മാന്‍ - കെ വി തോമസിനെ ഇനിയും മത്സരിപ്പിച്ച് തങ്ങളുടെ അവസരങ്ങള്‍ ബലികഴിക്കരുതെന്ന്‍ യുവനേതാക്കള്‍ ഹൈക്കമാന്റിന് കത്ത് നല്‍കി !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ലോക്സഭയിലേക്ക് 6 മസരങ്ങള്‍, അതില്‍ 5 ലും വിജയം.  ആകെ 22 വര്‍ഷം എം പി.  8 വര്‍ഷം എം എല്‍ എ .  1 തവണ കേന്ദ്രമന്ത്രി, ഒരിക്കല്‍ സംസ്ഥാന മന്ത്രി. നിലവില്‍ ലോക്സഭയുടെ പി എ സി ചെയര്‍മാന്‍. വയസ് - 72.

Advertisment

publive-image

വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ പാര്‍ട്ടിയിലെ യുവതലമുറ വാളോങ്ങുന്നതില്‍ അതിശയോക്തിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണ്. ഇല്ല ! കോണ്‍ഗ്രസില്‍ പഴയ മുഖങ്ങള്‍ ഇങ്ങനെ വീണ്ടും വീണ്ടും കയറിയിറങ്ങുന്നത് പാര്‍ട്ടിയെ നശിപ്പിക്കലാണ്. പാര്‍ട്ടിയിലെ പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നിഷേധിക്കുകയാണ്.

publive-image

കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സമീപിച്ചിരിക്കുന്ന യുവ നേതാക്കള്‍ അദ്ദേഹത്തിനെതിരെ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. തോമസ്‌ വീണ്ടും സീറ്റ് നല്‍കരുതെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുമാണ് ആവശ്യം. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ ഇല്ലാതായി മാറുന്നത് ഇത്തരം നേതാക്കളുടെ നിലപാടുകളാണെന്ന് യുവനിര ചൂണ്ടിക്കാണിക്കുന്നു.

publive-image

കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാണ്. എം പിയാണെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലോ പരിപാടികളിലോ അദ്ദേഹം സജീവമല്ലെന്നതാണ് മറ്റൊരു പ്രധാന ആരോപണം. അദ്ദേഹത്തിന് ലഭിച്ച സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയുടെ  വളര്ച്ചയ്ക്ക്ക് ഗുണകരമായി മാറുന്നില്ലെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നുണ്ട്.

publive-image

എറണാകുളത്തിന് പുറത്തെ പാര്‍ട്ടി പരിപാടികളില്‍ കെ വി തോമസിന്റെത് നാമമാത്ര സാന്നിധ്യം മാത്രമാണ്. പാര്‍ട്ടിക്കോ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കോ അദ്ദേഹം ഭരണത്തിലിരിക്കെ സാമ്പത്തിക സഹായങ്ങള്‍ ഉണ്ടായിട്ടില്ലെന്നതും പ്രധാന ആക്ഷേപം തന്നെ.

പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം മുഖം കാണിക്കുന്നത് എറണാകുളത്ത് മാത്രമാണ്. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ കേരളത്തില്‍ വരുമ്പോഴും കെ വി തോമസ്‌ രംഗത്തുണ്ടാകും. ചുരുക്കത്തില്‍ കെ വിയ്ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ പാര്‍ട്ടിക്ക് ഗുണപരമായി മാറുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.

publive-image

യുവ നേതാക്കളാണ് ഇതിനെതിരെ ഹൈക്കമാന്റിന് കത്ത് നല്‍കിയിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ പ്രസംഗം ദേശീയ തലത്തില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

kv thomas
Advertisment