Advertisment

നിഷയില്ലെന്ന് ഉറപ്പായെങ്കിലും കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് കോണ്‍ഗ്രസ് പാനലില്‍ ! ജോസഫിനെ പരിഗണിക്കുന്നത് ചാലക്കുടിയില്‍ ? 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കെ എം മാണിയുടെ മരുമകള്‍ നിഷ ജോസ് കെ മാണി മത്സരരംഗത്തും രാഷ്ട്രീയത്തിലേക്കും ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞെങ്കിലും മാണിയുടെ രണ്ടാമത്തെ മരുമകന്‍ ലോക്സഭാ സീറ്റിലേക്ക് പരിഗണനയില്‍. എന്നാല്‍ അത് കോട്ടയത്തേക്കല്ല, ചാലക്കുടിയിലാണെന്ന് മാത്രം. പാര്‍ട്ടിയും വേറെയാണ്.

Advertisment

ചാലക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റിലാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ എം പി ജോസഫും ഇടംപിടിച്ചിരിക്കുന്നത്. മാണിയുടെ രണ്ടാമത്തെ മകള്‍ സാലിയുടെ ഭര്‍ത്താവാണ് എം പി ജോസഫ്.

publive-image

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ചാലക്കുടി, അങ്കമാലി സീറ്റുകളില്‍ എം പി ജോസഫിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ലിസ്റ്റില്‍ കയറിക്കൂടിയെങ്കിലും അന്നും അവസാന റൌണ്ടില്‍ അദ്ദേഹം പുറത്തായി.

എറണാകുളം കലക്ടറായിരുന്ന ഇദ്ദേഹം അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ്‌ വിരമിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് അനുഭാവിയാണ് അദ്ദേഹ൦. ഭാര്യാ പിതാവിന്‍റെ രാഷ്ട്രീയവുമായി ഒരു കാലത്തും അദ്ദേഹം സഹകരിച്ചിട്ടില്ല. ഇത്തവണയും കെ എം മാണിയുടെ പാര്‍ട്ടിക്ക് സ്വന്തമായി മണ്ഡലമുണ്ടെങ്കിലും (കോട്ടയം) അവിടെ സീറ്റിനായി അദ്ദേഹം ശ്രമിക്കുന്നുമില്ല. പകരം കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്ററി രംഗത്തേക്ക് കടന്നുവരാനാണ് അദ്ദേഹത്തിന് മോഹം.

സീറ്റ് ആവശ്യവുമായി കഴിഞ്ഞ ആഴ്ച അദ്ദേഹം ഡല്‍ഹിയില്‍ രമേശ്‌ ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ടിരുന്നു.

പരിഗണനയിലുണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രത്യേക താല്പര്യമുണ്ട്. അതിലാണ് എം പി ജോസഫിന്റെ പ്രതീക്ഷ.

jose km loksabha ele mp joseph ele 2019
Advertisment