Advertisment

പ്രധാനമന്ത്രി നരേന്ദ്രമോഡി പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകുമോ ? അഭ്യൂഹങ്ങളില്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ ! ഭരണവിരുദ്ധ വികാരമുള്ള കേരളം മോഡി തെരഞ്ഞെടുത്തേക്കില്ല ?

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: യു പി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്നുറപ്പായതോടെ പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ സ്ഥാനാര്‍ഥിയായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ.

Advertisment

കോണ്‍ഗ്രസ് രാഹുലിനായി വയനാടും വടകരയും ഒഴിച്ചിട്ട് ലിസ്റ്റ് പുറത്തുവിട്ടതുപോലെ ബി ജെ പി പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയുടെ സംശയത്തിന് കാരണം. രാഹുലിനെ പ്രതിരോധിക്കാന്‍ മോഡിയെത്തുന്നു എന്ന നിലയിലാണ് പ്രചരണം.

publive-image

എന്നാല്‍ നരേന്ദ്ര മോഡി കേരളത്തില്‍ മത്സരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.  ബി ജെ പിയ്ക്ക് സാധ്യതയില്ലാത്ത ഒരു സംസ്ഥാനമോ മണ്ഡലമോ മോഡിക്കായി തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയപരമായി വലിയ റിസ്കായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനമാണ്.

ഇന്ധന വില വര്‍ധനവ്, നോട്ടുനിരോധനം തുടങ്ങി സര്‍വ്വത്രമേഖലയിലും ഉണ്ടായ വിലകയറ്റങ്ങള്‍ ഉള്‍പ്പെടെ മോഡി വിരുദ്ധത അലയടിക്കുന്ന നാടാണ് കേരളം. അത്തരം സാഹചര്യങ്ങളുള്ള ഒരു നാട്ടില്‍ പ്രധാനമന്ത്രി മത്സരിക്കാനെത്തുക വിദൂര സാധ്യതയാണ്. അഥവാ പരാജയപ്പെട്ടാല്‍ അദ്ദെഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലാകും.

Advertisment