Advertisment

സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഊറിച്ചിരിച്ച് ഉമ്മന്‍ചാണ്ടി ! കേരളത്തിലെ 'ഇഷ്ടക്കാര്‍' മനസ്സില്‍ കണ്ടത് 6 മാസം മുമ്പേ ഓ സി മരത്തില്‍ കണ്ടത്' ! പുതുപ്പള്ളിയില്‍ കാലാവധി തികയ്ക്കുമെന്ന് അടുപ്പക്കാര്‍ക്ക് ഉറപ്പ്

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കെ പി സി സി അധ്യക്ഷന്‍ മുതലുള്ള കോണ്‍ഗ്രസുകാര്‍ സ്നേഹിച്ചുകൊല്ലുകയാണ്. പ്രവര്‍ത്തകരുടെ സ്നേഹത്തിന് മുമ്പില്‍ മുട്ടുമടക്കുന്ന മനസാണ് ഉമ്മന്‍ചാണ്ടിക്കെന്നു കോണ്‍ഗ്രസുകാര്‍ക്കറിയാം.

Advertisment

publive-image

അതിനാല്‍ എന്ത് വിലകൊടുത്തും ഇത്തവണ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിച്ച് വിജയിപ്പിച്ച് കേന്ദ്രമന്ത്രിയാക്കാനുള്ള തത്രപ്പാടിലാണ് നേതാക്കള്‍. പക്ഷേ, ഉമ്മന്‍ചാണ്ടി ആ സ്നേഹത്തിന് മാത്രം വഴങ്ങില്ലെന്ന ഒറ്റ വാശിയിലാണ്.

publive-image

എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ഉമ്മന്‍ചാണ്ടിയുടെ ലോക്സഭാ മത്സരം ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയതാണ്‌. കോട്ടയം അല്ലെങ്കില്‍ ഇടുക്കി എന്നുറപ്പിച്ചവര്‍ ഏറെ.

publive-image

പക്ഷേ, സ്വന്തം ക്യാമ്പില്‍ നിന്നും ഉണ്ടാകാവുന്ന ചതി മരത്തില്‍ കണ്ടവനാണ് ഉമ്മന്‍ചാണ്ടി. അതിനാല്‍ തന്നെ എ ഐ സി സി ജനറല്‍ സെക്രട്ടറിയാകുന്ന കാര്യം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിച്ചപ്പോഴേ അദ്ദേഹം 'പണി' വരുന്ന വഴി കണ്ടതാണ്.

publive-image

അന്ന് രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ, 'പാര്‍ട്ടി ദൌത്യമേല്‍ക്കാം - പക്ഷേ ഉടന്‍ ലോകസഭയിലേക്ക് വരാന്‍ നിര്‍ബന്ധിക്കരുതെന്ന്' ഉറപ്പും വാങ്ങിയാണ് മടങ്ങിയത്. ഇല്ലെന്ന് രാഹുല്‍ ഉറപ്പും നല്‍കിയിരുന്നു. അതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഉള്ളില്‍ ചിരിക്കുന്നയാള്‍ ഉമ്മന്‍ചാണ്ടി തന്നെയാണ്.

publive-image

തന്നെ ഡല്‍ഹിക്കയക്കാന്‍ തത്രപ്പെടുന്നവരുടെ സ്നേഹവും ഉള്ളിലിരുപ്പും അദ്ദേഹത്തിന് നന്നായറിയുകയും ചെയ്യാം. പുതുപ്പള്ളിയില്‍ ഈ നിയമസഭാ കാലാവധി തികയ്ക്കും എന്ന ഉറപ്പാണ് അദ്ദേഹം അടുപ്പക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

loksabha ele 2019 cong umman chandy ele 2019
Advertisment