Advertisment

'നന്ദിയുണ്ട് ടീച്ചര്‍ ...' ഇതില്‍പ്പരം ഒരു ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രമെന്ന് സോഷ്യല്‍ മീഡിയ ! പ്രചരണകാലത്തെ മോഷണ കവിയിത്രിയുടെ ട്രോളിന് ഒറ്റവാക്കില്‍ മറുപടിയുമായി രമ്യാ ഹരിദാസ് !

New Update

പാലക്കാട്:  സോഷ്യല്‍ മീഡിയ പിടിച്ചടക്കിയിട്ടുള്ള ട്രോളുകളാണ് ഇന്ന് കേരളം നിയന്ത്രിക്കുന്നത്. എന്തും ഏതും തലകീഴായ് മറിയ്ക്കാന്‍ ശേഷിയുള്ളതാണ് ട്രോളുകള്‍. ചിലത് അമ്പേ പരാജയപ്പെടും. ചിലത് വന്‍ ഹിറ്റായി മാറും. അതില്‍ അമ്പേ പരാജയപ്പെട്ട ഒരു ട്രോളായിരുന്നു ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രചരണത്തിനിറങ്ങിയ രമ്യാ ഹരിദാസിനെതിരെ സി പി എം സഹയാത്രികയും മോഷണ കവിയിത്രിയുമായ ദീപാ നിശാന്തിന്റെത്.

Advertisment

publive-image

പാട്ടും പാടി ജയിക്കാന്‍ ഇത് സ്റ്റാര്‍ സിങ്ങറല്ലെന്നായിരുന്നു ദീപയുടെ ട്രോള്‍. ഇത് വന്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയ കവിതക്കള്ളിയെ മുച്ചൂട്‌ ട്രോളി തള്ളിയിടുകയുമായിരുന്നു. ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ദീപയ്ക്ക് ഓടിപ്പോകേണ്ടി വന്നു. പക്ഷെ, അന്നും ദീപയുടെ ട്രോളുകളോട് രമ്യയുടെ പ്രതികരണം ചുരുങ്ങിയ വാക്കുകളില്‍ പക്വമായിട്ടായിരുന്നു, "ടീച്ചര്‍ക്കെതിരെ ഒന്നും പറയില്ല, കാരണം അവര്‍ എന്റെ മണ്ഡലത്തിലെ വോട്ടര്‍ ആണ്. അവരുടെ വോട്ടും എനിക്ക് വേണം" എന്നായിരുന്നു.

എന്നാല്‍ ഫല പ്രഖ്യാപനം വന്നശേഷം ഇപ്പോള്‍ രമ്യയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്; അതും ഒറ്റവാക്കില്‍ തന്നെ - 'നന്ദിയുണ്ട് ടീച്ചര്‍' എന്ന് ദീപയുടെ ചിത്രത്തോടൊപ്പമാണ് രമ്യയുടെ പോസ്റ്റ്‌. അതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതിലും മികച്ചൊരു ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രമെന്നാണ്‌ സോഷ്യല്‍ മീഡിയ കമന്റ്.

കവിതാ മോഷണം ഉള്‍പ്പടെ ഉയര്‍ത്തിക്കൊണ്ടുവന്നാണ് ഇന്ന് രമ്യയുടെ ട്രോളുമായി സോഷ്യല്‍ മീഡിയ ദീപാ നിശാന്തിനെ വിടാതെ പിടിച്ചിരിക്കുന്നത്.

പാട്ടും പാടി തന്നെ രമ്യ ജയിച്ചു കയറിയെന്ന് പറഞ്ഞാണ് വിജയത്തെ സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. രണ്ടര പതിറ്റാണ്ടോളമായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന മണ്ഡലം 1.58 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ തിരിച്ചുപിടിച്ചത്. ദീപാ നിഷാന്ത് ഉള്‍പ്പെടെയുള്ളവരുടെ ട്രോളുകള്‍ക്കും ആ വിജയത്തില്‍ നിര്‍ണ്ണായക പങ്കുണ്ടായിരുന്നു.

 

Advertisment