വി കെ ശ്രീകണ്ഠന്‍ പാലക്കാട് ജില്ലയില്‍ 361 തികയ്ക്കാന്‍ ഒരു ദിവസം കൂടിമാത്രം ! താരമായി ശ്രീകണ്ഠന്‍ ! പാലക്കാട് ശ്രീകണ്ഠന്‍ തന്നെ സാധ്യതയില്‍ മുന്നിലെന്ന് ഷാഫി പറമ്പിലും വി ടി ബാലറാമും ലതികയും !

ന്യൂസ് ബ്യൂറോ, പാലക്കാട്
Thursday, March 14, 2019

പാലക്കാട്:  ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നേതാക്കള്‍ക്കിടയിലെ താരമായി മാറുകയാണ് പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍.  361 കി.മീറ്റര്‍ ജില്ലാ ‘ജയ്ഹോ’ പദയാത്ര നാളെ സമാപിക്കാനിരിക്കെ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ പ്രചരണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കിയ പ്രതീതിയിലാണ് ശ്രീകണ്ഠന്റെ ജയ്ഹോ സമാപനത്തിനൊരുങ്ങുന്നത്.

24 ദിവസങ്ങള്‍ കൊണ്ട് 350 കി. മീറ്റര്‍ പൂര്‍ത്തിയാക്കിയ യാത്ര നാളെ 361 കി. മീറ്ററുകള്‍ പൂര്‍ത്തിയാക്കി പാലക്കാട് സമാപിക്കും. ഉമ്മന്‍ചാണ്ടിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. കെ സുധാകരന്‍ മുഖ്യ പ്രഭാഷകനാകും.

ജില്ലയില്‍ 25 ദിവസങ്ങള്‍ കൊണ്ട് 80 ഗ്രാമപഞ്ചായത്തുകളും 7 നഗരസഭകളും താണ്ടിയാണ് വി കെ ശ്രീകണ്ഠന്റെ യാത്ര നാളെ സമാപിക്കുന്നത്.  കേരളത്തില്‍ മുമ്പ് ഒരു ഡി സി സി പ്രസിഡന്റിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണത്.  25 ദിവസങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലൂടെ പ്രവര്‍ത്തകരുമായി കടന്നുപോയ നേതാവിന്റെ മുഖം ജനങ്ങളുടെ മനസിലും മാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നതായി പാലക്കാട്ടെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ഉത്തരമായെന്നാണ് വിലയിരുത്തല്‍.

ശ്രീകണ്ഠന്‍ പാര്‍ട്ടിയോട് സീറ്റ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ഇവിടേക്ക് പരിഗണിച്ച ഷാഫി പറമ്പില്‍ എം എല്‍ എയും വി ടി ബലറാം എം എല്‍ എയും ലളിതാ സുഭാഷും ഉള്‍പ്പെടെ പറയുന്നത് ഞങ്ങളെക്കാള്‍ സാധ്യത ശ്രീകണ്ഠനാണെന്നാണ്. ഇതോടെ പാലക്കാട് പരിഗണനാ ലിസ്റ്റില്‍ മറ്റൊരു സ്ഥാനാര്‍ഥി ഇല്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്.

 

×