Advertisment

ഷാഫിയെയും ബല്‍റാമിനെയും ഇടംവലം നിര്‍ത്തി പോരാട്ടത്തിനൊരുങ്ങി വി കെ ശ്രീകണ്ഠന്‍. 361 കി.മീറ്റര്‍ 'ജയ്ഹോ' നടന്നുകയറിയത് സ്ഥാനാര്‍ഥിത്വത്തിലേക്ക്. ഒന്നും കൂസാതെ എം ബി രാജേഷ് !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പാലക്കാട് ഇത്തവണ സി പി എമ്മിന്റെയും എം ബി രാജേഷിന്റെയും കണക്കുകൂട്ടലുകള്‍ക്ക് ഒരുപടി മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റെ മുന്നേറ്റം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജേഷ് മണ്ഡലത്തില്‍ ഒരുവട്ടം ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയെങ്കില്‍ വി കെ ശ്രീകണ്ഠന്‍ ജില്ല മുഴുവന്‍ പദയാത്രയായി 400 കിലോമീറ്ററോളം നടന്നെത്തിയാണ് സ്ഥാനാര്‍ഥി കുപ്പായം അണിഞ്ഞത് തന്നെ.

Advertisment

ജില്ലയിലെ 80 ഗ്രാമപഞ്ചായത്തുകളിലൂടെയും 7 നഗരസഭകളിലൂടെയും കടന്നുപോയ 'ജയ്ഹോ' പദയാത്രയിലൂടെ കോണ്‍ഗ്രസില്‍ പുതിയ താരമായി മാറിയ ശ്രീകണ്ഠനൊപ്പം വേറെ പേരുകാര്‍പോലും കോണ്‍ഗ്രസ് പാലക്കാട്ടെയ്ക്ക് പരിഗണിച്ചില്ല.

publive-image

ഇടവും വലവും രണ്ടു യുവതുര്‍ക്കികളെ നിര്‍ത്തിയാണ് ഇത്തവണ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. പാലക്കാട് എം എല്‍ എ ഷാഫി പറമ്പിലും തൃത്താല എം എല്‍ എ വി ടി ബാലറാമും ഇടംവലം നിന്ന് പൊരുതാനാണ് തീരുമാനം. സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയ ആദ്യ ദിവസം തന്നെ ഷാഫി പറമ്പിലായിരുന്നു ശ്രീകണ്ഠന്റെ വാഹനത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തത്.

ഷാഫി ഓടിച്ച കാറിലായിരുന്നു ശ്രീകണ്ഠന്‍ അനുഗ്രഹം തേടി മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും വ്യക്തികളെയും കാണാനായി പുറപ്പെട്ടത്.

സിറ്റിംഗ് എം പി എം ബി രാജേഷ് പാലക്കാട് സുപരിചിതനാണ്. രണ്ടു തവണ എം പിയായി മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം. മികച്ച പ്രാസംഗികനെന്ന നിലയില്‍ പേരെടുത്ത രാജേഷ് ചാനല്‍ ചര്‍ച്ചകളിലും മറ്റും സി പി എമ്മിന്റെ മുഖമാണ്.

രണ്ടുപേരും മണ്ഡലത്തിന്റെ വികസനം പറഞ്ഞുതന്നെയാണ് പോരിനിറങ്ങുന്നത്.  രാജേഷ് ചെയ്ത കാര്യങ്ങള്‍ പറഞ്ഞു൦ ശ്രീകണ്ഠന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞും.

 

vk sreekandan
Advertisment