Advertisment

പട്ടാമ്പി നിയോജക മണ്ഡലത്തിലെ പര്യടനത്തിൽ വി കെ ശ്രീകണ്ഠന് സ്നേഹോജ്വല സ്വീകരണം

New Update

പാലക്കാട്:  പട്ടാമ്പി നിയോജക മണ്ഡലത്തിൽ പര്യടനത്തിൽ പാലക്കാട് പാർലിമെന്റ് യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് സ്നേഹോജ്വല സ്വീകരണം. യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഹാരമണിയിച്ചും അഭിവാദ്യം നേർന്നും സ്വീകരിച്ചു. വിളയൂർ, കുലുക്കല്ലൂർ, തിരുവേഗപ്പുറ, കൊപ്പം, മുതുതല, ഓങ്ങല്ലൂർ എന്നിവടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.

Advertisment

publive-image

മണ്ഡലത്തിലെ ഒരു വിവാഹ വേളയിലും പങ്കെടുത്തു. ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചരണ പരിപാടികളാണ് ഇന്ന് മണ്ഡലത്തിൽ സ്ഥാനാർത്ഥി നടത്തിയത്. കവലകളിൽ കവലകൾ തോറും വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. സ്ഥാനാർത്ഥി പര്യടനം നടത്തിയ മേഖലകളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഇടവേളകളില്ലാതെ മണ്ഡലത്തിലെ 58 ലേറെ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. രാവിലെ 8. 30നു വല്ലപ്പുഴ ചൂരക്കോട് പള്ളി പരിസരത്തു നിന്ന് ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകി വാടാനാംകുറുശ്ശി ഗേറ്റിന് സമീപമാണ് സമാപിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം മണ്ഡലത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.

Advertisment