Advertisment

'ജയ്ഹോ'യ്ക്ക് പിന്നാലെ മണ്ഡലം ഇളക്കിമറിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റെ റോഡ്‌ഷോ. പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള സ്ഥാനാര്‍ഥി റോഡ്‌ഷോ കേരളത്തില്‍ അപൂര്‍വ്വമായി !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും വ്യത്യസ്ത നീക്കവുമായി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. നേരത്തെ 25 ദിവസം കൊണ്ട് ജില്ലയില്‍ മാത്രം 400 കി.മീറ്റര്‍ പദയാത്ര നടത്തിയ ശ്രീകണ്ഠന്റെ പുതിയ നീക്കം പാര്‍ലമെന്റ് മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള റോഡ്‌ ഷോയാണ്.

Advertisment

publive-image

വോട്ടെടുപ്പിന് ഒരു മാസം കൂടി ബാക്കി നില്‍ക്കെയാണ് കാലാകാലങ്ങളായി സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന്റെ അവസാന കാലത്ത് പുറത്തെടുക്കുന്ന റോഡ്‌ ഷോ തുടക്കത്തില്‍ തന്നെ പരീക്ഷിച്ചുകൊണ്ടുള്ള പുതിയ നീക്കം.  പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയോജക മണ്ഡല കേന്ദ്രങ്ങളിലും റോഡ്‌ ഷോ നടത്താനാണ് പരിപാടി.

ഇന്ന് രാവിലെ കോങ്ങാട് റോഡ്‌ ഷോ നടത്തുന്ന ശ്രീകണ്ഠന്‍ വൈകുന്നേരം 5 മണി മുതല്‍ ജന്മനാടായ ഷൊര്‍ണൂരിലും കുളപ്പുള്ളിയിലും റോഡ്‌ ഷോ സംഘടിപ്പിക്കുകയാണ്.

ഇതോടെ പ്രചരണ രംഗത്ത് നേരത്തെ രംഗത്തിറങ്ങിയ ഇടതുപക്ഷ സ്ഥാനാര്‍ഥി എം ബി രാജേഷിനെ പിന്തള്ളുകയാണ് ലക്ഷ്യം. നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതിനാല്‍ ഇടത് സ്ഥാനാര്‍ഥികള്‍ യു ഡി എഫ് സ്ഥാനാര്‍ഥികളേക്കാള്‍ വളരെ നേരത്തെ പ്രചരണത്തിനിറങ്ങിയിരുന്നു.

publive-image

പക്ഷേ, തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ജില്ലയില്‍ നടത്തിയ 361 കി. മീറ്റര്‍ 'ജയ്ഹോ' പദയാത്ര തൊട്ടുപിന്നാലെ സ്ഥാനാര്‍ഥിത്വം ലഭിച്ചതോടെ ശ്രീകണ്ഠന്റെ ഒന്നാംഘട്ട പ്രചരണമായി മാറുകയായിരുന്നു. 361 കി. മീറ്റര്‍ തീരുമാനിച്ച യാത്ര ഫലത്തില്‍ 400 കി. മീറ്റര്‍ പിന്നിട്ടാണ് അവസാനിച്ചത്. ജയ്ഹോയുടെ സമാപന സമ്മേളനം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. അതിനിടയിലാണ് മണ്ഡലം ഇളക്കിമറിച്ചുള്ള റോഡ്‌ ഷോ !

രണ്ടു പതിറ്റാണ്ടുകളായി സി പി എം കൈവശം വച്ചിരിക്കുന്ന പഴയ ഈ കോണ്‍ഗ്രസ് മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കുന്നതിനുള്ള നീക്കമാണ് ശ്രീകണ്ഠനും കോണ്‍ഗ്രസും നടത്തുന്നത്. ഇതോടെ യു ഡി എഫ് ക്യാമ്പുകളും ആവേശത്തിലാണ്.

അതേസമയം, 10 വര്‍ഷം ഇവിടെ എം പിയായിരുന്ന എം ബി രാജേഷ് മണ്ഡലത്തില്‍ സുപരിചിതനാണ്. ദിവസങ്ങളായി രാജേഷ് പ്രചരണ രംഗത്ത് സജീവമാണ്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടന്നുവരികയാണ്.

vk sreekandan
Advertisment