Advertisment

പത്തനംതിട്ടയില്‍ ഡിസിസി ഒന്നടങ്കവും ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായും ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍ക്കുന്നു, എഐസിസിക്ക് കിട്ടിയ റിപ്പോര്‍ട്ടും പ്രതികൂലം - പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചനയ്ക്ക് സാധ്യത 

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  പത്തനംതിട്ട ലോക്സഭാ സീറ്റില്‍ സിറ്റിംഗ് എം പി ആന്‍റോ ആന്റണിയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം.  പത്തനംതിട്ട ഡി സി സി ഒറ്റക്കെട്ടായും കോട്ടയം ഡി സി സിയിലെ ഭൂരിപക്ഷവും ആന്‍റോയെ വീണ്ടും പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതിനെതിരായതാണ് ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിന് ഹൈക്കമാന്റിനെ പ്രേരിപ്പിക്കുന്ന ഘടകം.

Advertisment

publive-image

എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ജില്ലകളില്‍ നടത്തിയ പര്യടനങ്ങളിലുണ്ടായ അഭിപ്രായ രൂപീകരണങ്ങളില്‍ ആന്‍റോയ്ക്ക് അനുകൂലമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

publive-image

അതേസമയം, കേരളത്തില്‍ സിറ്റിംഗ് എം പിമാരെ അതാത് മണ്ഡലങ്ങളില്‍ വീണ്ടും പരിഗണിക്കണമെന്നതാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. അതേസമയം, വിജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മറ്റ്‌ സാധ്യതകള്‍ ആരായുകയുമാകാം എന്നും നിര്‍ദ്ദേശമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയുടെ കാര്യത്തില്‍ തീരുമാനം നീളും.

publive-image

പത്തനംതിട്ട ഡി സി സി ഒന്നടങ്കം ആന്‍റോ ആന്റണിക്കെതിരാണ്. ഇക്കാര്യം ഇവര്‍ ഔദ്യോഗികമായി തന്നെ എ ഐ സി സിയെയും കെ പി സി സിയെയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജെ കുര്യനും കെ ശിവദാസന്‍ നായരും ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍രാജും ഒറ്റക്കെട്ടായി തങ്ങളുടെ വിയോജിപ്പ്‌ പാര്‍ട്ടി മേല്‍ഘടകങ്ങളെ അറിയിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഘടകങ്ങളെ അപ്പാടെ അവഗണിച്ച് ഒരു തീരുമാനം കൈക്കൊള്ളുന്നതിന് ഹൈക്കമാന്റിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

publive-image

അതല്ലെങ്കില്‍ ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കാന്‍ ആന്‍റോയ്ക്ക് കഴിയണം. ജില്ലയില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കെ ശിവദാസന്‍ നായരുടെ പേരാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷം എം പിയായിരുന്ന അദ്ദേഹത്തിന് അതിനുള്ള മിടുക്കുണ്ടായിരുന്നെങ്കില്‍ ഇത്രയും എതിര്‍പ്പ് എം പിക്കെതിരെ ഉണ്ടാകില്ലായിരുന്നെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗവും ആന്‍റോയെ എതിര്‍ക്കുകയാണ്.

publive-image

അദ്ദേഹത്തിന്‍റെ സ്വന്തം നിയോജക മണ്ഡലമാണ് പൂഞ്ഞാര്‍. അതിനാല്‍ പത്തനംതിട്ടയുടെ കാര്യത്തില്‍ പുനരാലോചനയുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.

loksabha ele 2019 cong anto antony pathanamthitta ele 19
Advertisment